ട്രെയിൻ തീവെപ്പ്: പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു

ക​ണ്ണൂ​ർ: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്റെ കോ​ച്ചി​ന് തീ​യി​ട്ട കേ​സി​ലെ പ്ര​തി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പ്ര​സോ​ൺ ജി​ത്ത് സി​ക്ദ​റി​നെ (40) സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ർ സ​ബ്ജ​യി​ലി​ൽ ന​ട​ത്തി​യ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് കേ​സി​ലെ ഏ​ക സാ​ക്ഷി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്റെ ഇ​ന്ധ​ന​സം​ഭ​ര​ണി​യി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​ണ് കേ​സി​ലെ ഏ​ക സാ​ക്ഷി. ​ട്രെ​യി​നി​ന് തീ​വെ​പ്പ് ന​ട​ന്ന ദി​വ​സം പ്ര​തി​​യെ ഇ​യാ​ൾ ക​ണ്ടി​രു​ന്നു.

ഇ​ക്കാ​ര്യം പി​റ്റേ​ന്നു​ത​ന്നെ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ബി.​പി.​സി.​എ​ല്ലി​ന്റെ സി.​സി.​ടി.​വി കാ​മ​റ​യി​ലും പ്ര​തി​യു​ടെ ഫോ​ട്ടോ പ​തി​ഞ്ഞി​രു​ന്നു. ഇ​താ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​ന് വ്യാ​ഴാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹ​ര​ജി ന​ൽ​കും. ജൂ​ൺ ര​ണ്ടി​ന് രാ​ത്രി​യാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.ജൂ​ൺ ഒ​ന്നി​ന് പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് ക​ണ്ണൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ട്രെ​യി​നി​നു തീ​യി​ട്ട​ത്.

Tags:    
News Summary - Witness identifies suspect in Train fire case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.