തഹ്ദില

യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ: ഗാർഹിക പീഡനമെന്ന് പരാതി

മഞ്ചേരി: ആനക്കയം പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിന്റെ ഭാര്യയുമായ തഹ്ദിലയാണ് (ചിഞ്ചു - 25) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഭർതൃവീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവിനും ഭർതൃ മാതാവിനുമെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും അവർ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ട ശേഷം രാത്രി പന്തല്ലൂർ കിഴക്കുംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിദേശത്തായിരുന്ന ഭർത്താവ് നിസാർ വെള്ളിയാഴ്ച രാത്രി നാട്ടിലെത്തി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ. 

Tags:    
News Summary - Woman found dead by hanging at husband's house: Complaint of domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.