മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ 45 ദിവസമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. യുവതി മലപ്പുറം സ്വദേശിയാണെന്ന ് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി കുഞ്ഞിനെ ചികിത്സിക്കാൻ മെഡിക്കൽ കോളജ് കുട്ടികളുടെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ അസുഖങ്ങളൊന്നും കണ്ടെത്താനാകാത്തതിൽ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു. വീട് മലപ്പുറത്തായതിനാൽ രാത്രി പോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനാൽ അത്യാഹിത വിഭാഗത്തിൽ കിടത്തി. പുലർന്നപ്പോൾ യുവതിയെ കണ്ടില്ല. കുഞ്ഞ് മാത്രം കിടക്കയിലുണ്ട്. വ്യാപകമായി അേന്വഷിച്ചിട്ടും യുവതിയെ കണ്ടെത്താനായില്ല.
അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി യുവതി ഭർത്താവിനെ വിളിച്ചതായി പറയുന്നുണ്ട്. ആശുപത്രി അധികൃതർ യുവതിയുടെ പേരുൾപ്പെടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാത്തത് പൊലീസിനെ വെട്ടിലാക്കി. കുഞ്ഞിനെ ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.