കട്ടപ്പന: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആലപ്പുഴ ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെ (32) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. 2019 ലാണ് 27 പേരിൽനിന്നായി പണം തട്ടിയത്. കട്ടപ്പന സ്വദേശികൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. അന്വേഷണത്തിൽ യുവതിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവ് ലഭിച്ചു. അന്വേഷണം തുടങ്ങിയതോടെ വിദേശത്തേക്ക് കടന്ന ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതിയെ കട്ടപ്പന പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2019ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 27 പേരിൽനിന്ന് ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച്വിദ്യയുൾപ്പെടുന്ന സംഘം ഒരു കോടി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിെൻറയും അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്.
കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂർ സ്വദേശി അംനാസ്, തലശ്ശേരി സ്വദേശികളായ മുഹമ്മ് ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.