ആലപ്പുഴ: ചേർത്തല കുടുംബകോടതിയിൽ ഭർതൃവീട്ടുകാരും യുവതിയും തമ്മിൽ കൂട്ടത്തല്ല്. വിവാഹമോചനത്തിനെത്തിയ ഇരു കുടുംബാംഗങ്ങളും തമ്മിലുള്ള തർക്കം അരമണിക്കൂറോളമാണ് നീണ്ടത്. വിവാഹമോചനത്തിന് പിന്നാലെ കുട്ടിയെ ഭർത്താവിന് വിട്ടുകൊടുക്കാൻ കോടതി വിധിച്ചിരുന്നു.
എന്നാൽ ഇത് യുവതി വിസമ്മതിച്ചോടെയാണ് കോടതി വളപ്പിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടയടിയായത്. ഭാര്യയും ഭർതൃസഹോദരിയും തമ്മിലായിരുന്നു ആദ്യം തർക്കമുണ്ടായത്. പിന്നാലെ ഭർത്താവും ഭർതൃമാതാവും കൂടിയെത്തുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
യുവതിയും ഭർതൃസഹോദരിയും പരസ്പരം മുഖത്തടിക്കുന്നതും തള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെയാണ് ഭർതൃമാതാവ് എത്തുന്നത്. തല്ല് കൈവിട്ടുപോയതോടെ ഭർത്താവും രംഗത്തെത്തി താഴെവീണ ഭാര്യയെ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. .യുവതിയെ ചവിട്ടിയ സംഭവത്തിൽ ഭർത്താവ് ഗിരീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
നാലാം തവണയാണ് കോടതി വളപ്പിൽ ഇവരുടെ കൂട്ടത്തല്ല് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഒന്നരവർഷത്തോളം പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതികൾ തമ്മിൽ കടമുറിയുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടാകുന്നത്. പിന്നാലെ വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. ഏഴും നാലും പ്രായമുള്ള രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. കഴിഞ്ഞ മൂന്ന് തവണയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായപ്പോഴും ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.