മേലാറ്റൂർ: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. പാലക്കാട് - മലപ്പുറം ജില്ല അതിർത്തിയായ അലനല്ലൂർ പഞ്ചായത്തിലെ 23ാം വാർഡിൽ എടത്തനാട്ടുകര എസ് വളവിൽ താമസിക്കുന്ന ജംഷീലയാണ് (32) ചികിൽസസഹായം തേടുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപോരുന്നത്. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലാണ് ചികിൽസ.
രണ്ട് വർഷത്തോളമായി എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെയും പ്രദേശത്തെ ക്ലബുകളുടെയും നാട്ടുകാരുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായത്തിലാണ് ചികിൽസ നടത്തിവരുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഇവരുടെ ഇളയ പെൺകുട്ടിയും ഹൃദയസംബന്ധമായ ചികിൽസയിലാണ്. കിടപ്പാടം പോലുമില്ലാത്ത ഇവർ ചെറിയ വാടകവീട്ടിലാണ് താമസം. പ്രായമായ മാതാപിതാക്കളും മനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരനും അടങ്ങുന്ന കുടുബത്തിെൻറ ഏക ആശ്രയം കൂലിപ്പണിക്കാരനായ ഭർത്താവ് മാത്രമാണ്.
ചികിത്സക്ക് വേണ്ടത് 30 ലക്ഷം രൂപയാണ്. അതിനായി സുമനസുകളുടെ കനിവ് തേടുകയാണ് ജംഷീലയും കുടുബവും. ഇവരെ സഹായിക്കുന്നതിന് വേണ്ടി എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെയും ജനപ്രതിനിധികളുടെയും നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരുടെയും നേതൃത്വത്തിൽ ഉമ്മർ ഹാജി കൊളത്തോടൻ ചെയർമാനായും നൗഷാദ് ബാബു നന്നാട്ട് കൺവീനറായും ജംഷാദ് പള്ളിപെറ്റ ട്രഷററായും കമ്മിറ്റി രൂപവത്കരിച്ച് ഫെഡറൽ ബാങ്ക് മേലാറ്റൂർ ശാഖയിൽ ജോയൻറ് എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
എക്കൗണ്ട് നമ്പർ: 15980100141866, IFSC: FDRL 0001598, Google Pay Account : 8388898883. വിവരങ്ങൾക്ക് 9605567528, 9567235708, 9061499623. എന്നീ നമ്പറുകളിൽ വിളിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.