സ്ത്രീകള്‍ വന്നാല്‍ സെമിനാരി പഠനത്തിന് അയക്കണം-തിയഡോഷ്യസ് മെത്രാപ്പൊലീത്ത

പത്തനംതിട്ട: സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ലെന്ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ഗീവർഗീസ്​ മാർ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത. മലയാള ദിനപ്പത്രത്തിൽ വന്ന അഭിമുഖത്തില്‍ വനിതാപൗരോഹിത്യത്തെ മാര്‍ത്തോമ്മ സഭ സ്വാഗതം ചെയ്യുന്നോ എന്ന ചോദ്യത്തോടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം.

'ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല. ഒട്ടേറെ കടമ്പകള്‍ കടന്നാണ് ഒരാള്‍ വൈദിക പഠനത്തിന് പ്രാപ്തനാകുന്നത്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് സ്ത്രീകള്‍ കടന്നുവന്നാല്‍ സെമിനാരി പഠനത്തിന് അയക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ അതിനുശേഷം പൗരോഹിത്യത്തിലേക്കുള്ള കടന്നുവരവ് സഭാസമിതികളും വിശ്വാസികളും അംഗീകരിക്കണം.' മാര്‍ തിയഡോഷ്യസ് സഫ്രഗാന്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം മാര്‍ത്താമ്മോസഭയുടെ വലിയ ദൗത്യങ്ങളിലൊന്നാണെന്നും ബോധവത്കരണത്തിലൂടെ ട്രാന്‍സ്‌ജെന്‍ജഡറുകളോടുള്ളകാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'സംവരണം പോലുമില്ലാതെ സഭയിലും സമൂഹത്തിലും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കേണ്ട സമയമായി. ദാരിദ്ര്യത്തിന് കാരണം പാവപ്പെട്ടവരല്ലെന്ന് പറയുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ച് ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് കാരണം അവരല്ല. അതിന് പിന്നില്‍ സമൂഹത്തിന് വലിയ സ്വാധീനമുണ്ട്.' മലയാള മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ മെത്രാപ്പോലീത്ത പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.