അശ്ലീല പരാമർശം: മണിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പരാമർശം അവഹേളനാപരവും ശിക്ഷാർഹവുമാണെന്ന് കമീഷൻ വ്യക്തമാക്കി. പരാമർശത്തെക്കുറിച്ച് അന്വേഷിക്കാൻ നൽകാൻ ഇടുക്കി എസ്.പിയോട് വനിതാ കമീഷൻ ആവശ്യപ്പെട്ടു. കമീഷൻ അംഗം ജെ. പ്രമീളാ ദേവി സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ സന്ദർശിച്ചിരുന്നു. 

അതേസമയം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി പക്ഷേ, മാപ്പു പറയില്ലെന്ന നിലപാടിലാണ്. പാർട്ടി പറഞ്ഞാൽ മാത്രം രാജിവെക്കുമെന്നാണ് അദ്ദേഹത്തിൻെറ നിലപാട്. പ്രതിഷേധം കനത്തതോടെ മണി ഇന്നു വീട്ടിൽനിന്നു പുറത്തിറങ്ങിയില്ല.  കനത്ത പ്രതിഷേധം ഉണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് മണി വീട്ടിനുള്ളിൽ കഴിയുന്നത്. വൈകിട്ട് കുടുംബസമേതം തലസ്ഥാനത്തേക്കു പോകുമെന്നു ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. അതിനിടെ, മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം സമരം രണ്ടാം ദിനത്തിലേക്ക് കടന്നു.

Tags:    
News Summary - women's commission kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.