തിരുനെല്ലിയിൽ വനിതാ കമീഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് 19-20

തിരുവനന്തപുരം :പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ഡിസംബര്‍ 19നും 20നും വയനാട് ജില്ലയിലെ തിരുനെല്ലിയില്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.

19ന് രാവിലെ 8.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനി വനിതാ കമീഷന്‍ സന്ദര്‍ശിക്കും. പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 19ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വനിതാ കമീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും.

ഡിസംബര്‍ 20ന് രാവിലെ 10ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്‌മെയില്‍ അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. വിജേഷ് അവതരിപ്പിക്കും.

Tags:    
News Summary - Women's Commission Scheduled Tribe Zone Camp 19-20 at Tirunelli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.