കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കോവിൽക്കടവിൽ തടി കയറ്റിയെത്തിയ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം ആക്രി കച്ചവടം നടത്തുന്ന പൂതക്കുഴി കൊല്ലപുരയിടത്തിൽ നജീബ് (എം.എൽ.എ നജീബ്) ആണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്.
രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി ടൗണിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറി മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച ശേഷമാണ് അപകടത്തിൽപ്പെട്ടത്. ലോഡിന്റെ കെട്ട് പൊട്ടാതിരുന്നതാണ് ഡ്രൈവിങ് സീറ്റിലിരിക്കുകയായിരുന്ന നജീബിന് രക്ഷയായത്. തടികൾ കാറിന് മുകളിലേക്ക് മറിഞ്ഞെങ്കിലും കുത്തനെ താങ്ങി നിന്നതിനാൽ കൂടുതൽ തടികൾ കാറിന് മുകളിൽ പതിക്കാതിരുന്നതാണ് തുണയായത്.
കാഞ്ഞിരപ്പള്ളി അഗ്നിരക്ഷ സേനയെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തടികൾ നീക്കം ചെയ്താണ് കാറിൽനിന്ന് നജീബിനെ പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നജീബിന്റെ പരിക്ക് സാരമുള്ളതല്ല. വിശദ പരിശോധനക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.