അർജന്റീന ലോക കപ്പ് സ്വന്തമാക്കുമ്പോൾ സി.പി.എം നേതാവ് എം.എം. മണിയുടെ ആവേശത്തിനു അതിരില്ല. വിജയ തിളക്കത്തിൽ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ് ``മികച്ച മത്സരമായിരുന്നു. പോന്നൊരു എതിരാളിയായിരുന്നു. എംബാപേ കൊള്ളാം''. എന്നാൽ, കഴിഞ്ഞ ദിവസം ``എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, നാളെ പാക്കലാം'' എന്നായിരുന്നു എഫ്.ബി പോസ്റ്റ്. ഇതിനിനെതിരെ പലഭാഗത്തുനിന്നും പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബാലറാമുമെത്തി. ബാലറാം ഫേസ്ബുക്കിലിട്ട പോസ്റ്റിങ്ങനെ: ``സിപിഎം എംഎൽഎയും മുൻ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവർത്തകർക്കും സാംസ്ക്കാരിക നായകർക്കും ആരാധ്യ പുരുഷനായ "ആശാനാ"ണ്.
പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബാൾ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു''.
ആദ്യമത്സരത്തിൽ സൗദിയോട് അർജന്റീന പരാജയപ്പെട്ടപ്പോൾ `കളിയും ഇനിയും ബാക്കിയാണ് മക്കളെ' എന്നായിരുന്നു മണി ഫേസ് ബുക്കിൽ കുറിച്ചത്. ഇന്നലെ മറ്റൊരു പോസ്റ്റ് കൂടിയുണ്ട് ഫേസ് ബുക്കിൽ കുറിച്ചുട്ടുണ്ട്. അതിങ്ങനെയാണ്``എന്തൊരു ഫൈനൽ . ഒന്നിനൊന്ന് മികച്ച ടീമുകൾ . വിമർശകർക്ക് നന്ദി. നിങ്ങളാണ് ഞങ്ങളുടെ ഊർജം''. ഇത്തവണ ബിഗ് സ്ക്രീനിൽ കളി കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.