പരപ്പനങ്ങാടി: പ്ലാസ്റ്റിക് കത്തിക്കുകയും അതിന് ന്യായീകരണം ചമക്കുകയും ചെയ്യുന്നവരുടെ കേസ് വാദിക്കാൻ ഈ ഹൈകോടതി വക്കീലിനെ കിട്ടില്ല. കേരള ഹൈകോടതിയിലെ അഭിഭാഷകനായ പരപ്പനങ്ങാടി സ്വദേശി ഫൈസൽ നഹയാണ് പ്രകൃതിയെ ഇത്രമേൽ സ്നേഹിക്കുന്ന അഭിഭാഷകൻ.
ഓസോൺ പാളിയെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിയമപരവും പരിസ്ഥിതി പരവുമായ ഉത്തരവാദിത്തമെന്നതിലുപരി ദൈവത്തിനോടുള്ള വിശ്വാസപരമായ വിധേയത്വവും ബാധ്യതയുമാണെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.
അതുകൊണ്ട് ഓസോൺ പാളിയെ തകർക്കുന്ന പ്ലാസ്റ്റിക് കത്തിക്കൽ എവിടെ കണ്ടാലും വക്കീൽ തടയാൻ ശ്രമിക്കും. ഈ പ്രവൃത്തി വരാനിരിക്കുന്ന തലമുറകളോടുള്ള കൊടും ക്രൂരതയാണെന്ന് ബോധവത്കരിക്കും. എറണാകുളത്തെ വക്കീൽ ഓഫിസിലെ ഒഴിവ് ദിനങ്ങളിൽ യാത്രക്കിടെ പാതയോരങ്ങളിലും പാലങ്ങൾക്കടിയിലുമുള്ള പ്ലാസ്റ്റിക് മാലിന്യ കെട്ടുകൾ ഫൈസൽ വക്കീലും സഹപ്രവർത്തകരും പലപ്പോഴും എടുത്ത് ശുചീകരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്.
അഡ്വ. ഫൈസൽ നഹയുടെ പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർ പ്ലാസ്റ്റിക് കത്തിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക ഇന്റലിജൻസ് സൗകര്യമൊരുക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.