ഫ്രഞ്ച് കന്യാസ്ത്രീ ആന്ദ്രേയുടെ പ്രായം 118; ആരോഗ്യരഹസ്യം വെളിപ്പെടുത്തി ലോകമുത്തശ്ശി

പുതുതായി തന്നെ തേടിയെത്തിയ ലോകത്തിന്‍റെ മുത്തശ്ശിയെന്ന പദവിയിൽ സന്തോഷവതിയാണ് 118കാരിയായ ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റർ ആന്ദ്രേ. 118 വർഷവും 73 ദിവസം പ്രായവുമുള്ള ആന്ദ്രെ തിങ്കളാഴ്ചയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോഡ് പദവി സ്വന്തമാക്കിയത്.

ഫ്രഞ്ചുകാരിയായ ജീൻ ലൂയിസ് കാൽമന്റെിന്‍റെ റെക്കോഡാണ് ഇവർ തകർത്തത്. ദിവസവും കഴിക്കുന്ന ചോക്കലേറ്റും ഒരു ഗ്ലാസ് വീഞ്ഞുമാണ് ആരോഗ്യത്തിന്‍റെയും ദീർഘായുസിന്‍റെയും രഹസ്യമെന്ന് സിസ്റ്റർ ആന്ദ്രേ പറഞ്ഞു.

117 വയസ്സ് തികഞ്ഞപ്പോൾ തന്നെ സിസ്റ്റർ ആന്ദ്രേ യൂറോപ്പിലെ ഏറ്റവും പ്രായകൂടിയ വനിതയായിരുന്നു. ജാപ്പനീസുകാരിയായ കെയ്ൻ തനാക്കയുടെ മരണശേഷമാണ് ലോകമുത്തശ്ശിയെന്ന പദവി സിസ്റ്റർ ആന്ദ്രേയെ തേടിയെത്തിയത്. 1904 ഫെബ്രുവരി 11നാണ് സിസ്റ്റർ ആന്ദ്രേയുടെ ജനനം.1944 ലെ രണ്ടാംലോക മഹായുദ്ധ കാലത്താണ് കന്യാസ്ത്രീയാകുന്നത്. ശിശുപരിപാലനത്തിൽ തത്പരയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തെയും 1918ലെ സ്പാനിഷ് ഫ്ലൂവിനെയും അതിജീവിച്ചു. 2021ൽ കോവിഡ് 19നെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് ബഹുമതിക്കും ഇവർ അർഹയായി. മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ദി ഗ്വാഡിയന് നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിലാണ് സിസ്റ്റർ ആന്ദ്രേയുടെ താമസം. കോവിഡ് മഹാമാരിയുടെ തീവ്രകാലത്ത് ഒറ്റമുറിക്കുള്ളിലാണ് സിസ്റ്റർ ആന്ദ്രേ കഴിച്ചുകൂട്ടിയത്. 122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന ജീൻ ലൂയിസ് കാൽമെന്‍റ് എന്ന ഫ്രഞ്ച് വനിതയുടെ പേരിലാണ് ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡ്. വൈനും ചോക്ലേറ്റും ഇവരുടെയും ഇഷ്ട ഭക്ഷണമായിരുന്നു.  

Tags:    
News Summary - World's Newest Oldest Person, Shares Secret To A Long Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT