കോഴിക്കോട് കോഫി ഹൗസിലെ സാമ്പാറിൽ പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാകാമെന്ന് ജീവനക്കാർ

കോഴിക്കോട് കോഫി ഹൗസിലെ സാമ്പാറിൽ പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാകാമെന്ന് ജീവനക്കാർ

കോഴിക്കോട്: കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്.

ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവരാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്. 

നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ മറുപടി.

Tags:    
News Summary - worm found in sambar at coffee house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.