തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരായ കൈേയറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിെൻറ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. സംഭവത്തിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അക്രമികൾ ഹിന്ദു സേനാ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. സി.പി.എം നേതാക്കളുടെ സൈനികർക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്. ഇതിൽനിന്ന് സി.പി.എം പിന്മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.