ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ​മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദവും കോമോറിൻ തീരത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണം.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 28ന് ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

നെയ്യാർ ഡാമിന്റെ ഒന്നുമുതൽ നാലുവരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് 20 സെ.മി വീതം ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്.  

Tags:    
News Summary - Yellow alert in seven districts of kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.