ഗുരുവായൂർ: ഗായകൻ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിൽ ഏകദിന നിരാഹാരസത്യഗ്രഹം. പരിസ്ഥിതി പ്രവര്‍ത്തകനും മദ്യനിരോധന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയുമായ പപ്പന്‍ കന്നാട്ടിയാണ് പുതുവര്‍ഷ പുലരിയില്‍ മഞ്ജുളാലിന് സമീപം നിരാഹാരം നടത്തിയത്.
ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നൽകിയ കെ. കേളപ്പെൻറ കൊയിലാണ്ടി മുചുകുന്നിലെ ജന്മഗൃഹത്തിലും പയ്യാമ്പലം കടപ്പുറത്തെ എ.കെ.ജിയുടെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പപ്പന്‍ കന്നാട്ടി സത്യഗ്രഹത്തിന് ഗുരുവായൂരിലെത്തിയത്. മദ്യനിരോധന സമിതി ജനറല്‍സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര വിശ്വാസികളായ സർവമത വിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിരോധന സമിതി കോഴിക്കോട് ജില്ല പ്രസിഡൻറ് സി. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഏകത പരിഷത്ത് സംസ്ഥാന കോഓഡിനേറ്റര്‍ പവിത്രന്‍ തില്ലങ്കരി, തൃശൂര്‍ ജില്ല സെക്രട്ടറി സാജൻ, ഇയ്യച്ചേരി പത്മിനി, ദേവരാജ് കന്നാട്ടി, വി.കെ. ദാമോദരന്‍, ഒ. കരുണാകരന്‍, വി.കെ. രാധകൃഷ്ണന്‍നമ്പ്യാര്‍ വള്ള്യാട്, കെ.എ. ഗോവിന്ദന്‍, വെളിപാലത്ത് ബാലന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ജവാന്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി പത്മിനി നാരങ്ങാനീര് നൽകി. നടുക്കണ്ടി ബാലന്‍, രമേശ് മേത്തല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.