മാനന്തവാടി: ഗുരുതരാവസ്ഥയില്‍ ശ്വാസതടസ്സവുമായി ജില്ല ആശുപത്രിയിലെത്തിയ 11 മാസം പ്രായമുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി രക്ഷിതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഈമാസം 11ന് രാവിലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോള്‍ എട്ടേനാലിലുള്ള ഡോക്ടറെ കാണിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം അടിയന്തരമായി ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഡോക്ടറുടെ കുറിപ്പ് പരിശോധിക്കാതെ, പ്രാഥമിക ചികിത്സപോലും നല്‍കാതെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഒ.പി വിഭാഗത്തില്‍ കാണിക്കാനാവശ്യപ്പെട്ടു. ചികിത്സ ലഭിക്കാതെവന്നതോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഒരാഴ്ചക്കാലം ചികിത്സിച്ചശേഷമാണ് രോഗം ഭേദമായത്. തൊട്ടടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. മറ്റൊരു രോഗിക്കും ഇത്തരത്തില്‍ അനുഭവമുണ്ടാവാതിരിക്കാന് ചികിത്സ നിഷേധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുളിഞ്ഞാല്‍ പുതുക്കുടി ജംഷീര്‍, ഭാര്യ ഹബീബ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.