ബ​ബി​ൻ

യാത്രക്കാരോട്​ അപമര്യാദയായി പെരുമാറിയ യുവാവ്​ അറസ്റ്റിൽ

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ​​​​കൊ​ണ്ടു​പോ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​യാ​ൾ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​കോ​ട്​ കു​ന്ന​മം​ഗ​ലം വീ​ട്ടി​ൽ എ.​കെ. ബ​ബി​നെ​യാ​ണ്​ (30) റെ​യി​ൽ​വേ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

12ന്​ ​രാ​ത്രി 12.30ന്​ ​ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി യാ​ത്ര​ക്കാ​രോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ പൊ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ ചീ​ത്ത വി​ളി​ച്ച്​ വ​ല​തു​കൈ​യി​ൽ ക​ടി​ച്ച​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. റെ​യി​ൽ​വേ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ​ചെ​യ്തു.

Tags:    
News Summary - young man arrested for misbehaving with passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.