താമരശ്ശേരി: മാരക ലഹരി മരുന്നായ എം.ഡി .എം. എയുമായി ഒരാളെ താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനു സമീപം വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പയത്തോട് എ ഴു കളത്തിൽ ഷാനിദ് മൻസിൽ നംഷിദ്( 35) നെയാണ് കെ.എൽ 14- എച്ച്-1600 നമ്പർ ഹ്യുണ്ടായ് സൊനാറ്റ കാർ സഹിതം പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്. പി. ആർ. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 7.06 ഗ്രാം എം.ഡി.എം.എ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൌൺ സമയത്ത് നാട്ടിൽ വന്ന ശേഷം ആണ് മയക്കു മരുന്നു വില്പനയിലേക്ക് തിരിയിന്നത്. ബാംഗ്ലൂർ നിന്നും മൊത്തവിലക്ക് എടുത്തു കോഴിക്കോട്, വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ പേരിൽ നിരവധി പരാതികൾ പൊലീസിനും എക്സൈസിനും സമീപകാലത്തു ലഭിച്ചിരുന്നു.തുടർന്ന് രണ്ടു മാസത്തോളമായുള്ള നിരീക്ഷണത്തിനു ശേഷമാണ് ഇപ്പോൾ പിടികൂടിയത്.
രാത്രി കാലങ്ങളിൽ തമ്പടിക്കുന്ന സംഘങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്നു എത്തിക്കുന്നത്. വില്പനയിൽ സഹായിക്കുന്നതിനായി ഇയാൾക്ക് ചെറുപ്പക്കാരുടെ സംഘങ്ങളുമുണ്ട്. പലതരം കാറുകൾ മാറി മാറി ഉപയോഗിച്ചായിരുന്നു ലഹരിവില്പന നടത്തിയിരുന്നത്. ഗ്രാമിന് 1000 രൂപവെച്ച് ബാംഗ്ലൂർ നിന്നും ഏജന്റുമാർ മുഖേന എത്തിക്കുന്ന എം.ഡി.എം.എ 5000 രൂപക്കാണ് വിൽക്കുന്നത്. എം.ഡി.എം.എ. കാറിന്റെ എസി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലും പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോർഡിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലും ആയിരുന്നു.
ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് പ്രതിയെ പേരാമ്പ്ര ജെ. എഫ് .സി. എം. കോടതി റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ ശ്രീജിത്ത്.വി.എസ് , സത്യൻ. കെ, ജയദാസൻ, എ .എസ് .ഐ ജയപ്രകാശ്പി , സി.പി.ഒ മാരായ ജിലു സെബാസ്റ്റ്യൻ, പ്രവീൺ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.