????????

സമൂഹ മാധ്യമങ്ങളിൽനിന്ന്​ യുവതികളുടെ ചിത്രമെടുത്ത്​ ഭീഷണി; യുവാവ്​ അറസ്​റ്റിൽ

കോഴിക്കോട്​: സമൂഹ മാധ്യമങ്ങളിൽനിന്ന്​ പെൺകുട്ടികളുടെ ചിത്രങ്ങൾ കോപ്പിചെയ്​തെടുത്ത്​ ദുരുപയോഗം ചെയ്യു കയും ഭീഷണിപ്പെടുത്തുകയും ചെയ്​തയാളെ നടക്കാവ്​ പൊലീസ്​ അറസ്​റ്റുചെയ്​തു. താമരശ്ശേരി അമ്പായത്തോട്​ ലക്ഷം വ ീട്​ കോളനിയിലെ മജിനാസിനെയാണ്​ അറസ്​റ്റുചെയ്​തത്​.

സമൂഹ മാധ്യമങ്ങളിൽ വ്യാജ ​പ്രഫൈലുകൾ നിർമിച്ചാണ്​ ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കിയതും തുടർന്ന്​ ഇത്​ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതും. ചില​െപൺകുട്ടിക​െള ഭീഷണിപ്പെടുത്തി നഗ്​ന ചിത്രങ്ങൾ വേണമെന്ന്​ ഇയാൾ ആവശ്യപ്പെട​ുകയും ചെയ്​തിരുന്നു.

ഇയാൾ കൈകാര്യം ചെയ്​ത വ്യാജ പ്രഫൈലുകൾ സംബന്ധിച്ച്​ പൊലീസ്​ അന്വേഷണം നടത്തിവരികയാണ്​. സൈബർ ഡോം അംഗങ്ങളായ ഇൻസ്​പെക്​ടർ സി. ശിവപ്രസാദ്​, അജീഷ്​, സുജിത്ത്​, രഞ്​ജിത്ത്​, എന്നിവരുടെ സഹായത്തോടെ നടക്കാവ്​ സി.​െഎ ടി.കെ. അഷ്​റഫ്​, എസ്​.​െഎമാരായ കൈലാസ്​ നാഥ്​, രാജീവ്​, സീനിയർ സിവിൽ പൊലീസ്​ ഒാഫിസർ ബഷീർ എന്നിവരടങ്ങളിയ സംഘമാണ്​ പ്രതിയെ അറസ്​റ്റുചെയ്​ത്​ത്​.

Tags:    
News Summary - young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.