ബൈക്ക്​ പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യക്ക്​ ശ്രമിച്ച​ യുവാവ്​ മരിച്ചു

രാജാക്കാട്: പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച യുവാ വ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് മരിച്ചത്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്നാ ണ് പൊലീസ് ബൈക്ക് പിടിച്ചെടുത്തത്. 75 ശതമാനം പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിര ുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് പിടികൂടുകയും ബൈക്ക് സമീപത്തെ കടയുടെ സമീപം വാങ്ങിവെക്കുകയും ചെയ്തു.അൽപ്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിൻെറ മുമ്പിലെത്തിയ ഇയാള്‍ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടി തീയണച്ച്​ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോവുകയായിരുന്നു. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുമ്പ്​ പലതവണ പൊലീസ് ഇയാളെ താക്കീത് ചെയ്​തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾഫ്രീ നമ്പർ: 1056).

Tags:    
News Summary - young man committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.