പൊലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

അമ്പലപ്പുഴ: പൊലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് പഴയചിറയില്‍ (അനുഗ്രഹ) മണിയപ്പന്‍റെ മകന്‍ മഞ്ചേഷ് (36) ആണ് മരിച്ചത്.പുതുവല്‍ വിശ്വന്‍റെ മകന്‍ വിഷ്ണു(34)നാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 11ഓടെ ദേശീയപാതയില്‍ കൊട്ടാരവളവിലായിരുന്നു അപകടം. കരുവാറ്റയിലെ ടെർഫിൽ ഫുട്ബാ കാണാന്‍ സ്കൂട്ടറില്‍ പോകുകയായിരുന്നു ഇരുവരും. സ്കൂട്ടറില്‍ മാരാരിക്കുളം സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്.

ഗുരുതര പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 ഓടെ മഞ്ചേഷ് മരിച്ചു. വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയാണ് മഞ്ചേഷ്. മാതാവ്: രമണി. ഭാര്യ: വിജിഷ. മകന്‍: അനുരാഗ്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags:    
News Summary - young man died after being hit by police jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.