തിരൂരങ്ങാടി: മമ്പുറം മഖാമിൽ തീർഥാടനത്തിന് സൃഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി സ്വദേശി പള്ളിച്ചാൽ സൂപ്പിയുടെ മകൻ സിദ്ദീഖാണ് (36) മരിച്ചത്. യുവാവും സൃഹൃത്തുക്കളായ അജിനാസ്, ഷംസാദ്, ഇസ്മായിൽ, മജീദ്, ഷാഫി, മുഹമ്മദ് എന്നീ ഏഴംഗ സംഘം തീർഥാടനത്തിന് എത്തിയതായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11.30ഓെട തീർഥാടനശേഷം പള്ളിയിൽ ജുമുഅ നമസ്കാരത്തിന് മുമ്പ് മഖാമിന് അടുത്തുള്ള കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങി. നാലുപേർ കടവിൽ കുളിക്കുകയും സിദ്ദീഖ് ഉൾപ്പെടെ മൂന്നംഗ സംഘം മറുകരയിലേക്ക് നീന്തുകയുമായിരുന്നു. ഇതിനിടെ സിദ്ദീഖിെൻറ ശരീരം തളർന്നുപോകുകയായിരുന്നു.
സുഹൃത്തുക്കളുടെ ബഹളംകേട്ട് ഓടികൂടിയ നാട്ടുകാരും ലൈഫ് കെയർ മെട്രോ സന്നദ്ധ സംഘടനയുടെ വളൻറിയർമാരുമാണ് ആദ്യം തിരച്ചിലിനിറങ്ങിയത്. തുടർന്ന് തിരൂരിൽനിന്ന് ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചിൽ ഊർജിതമാക്കി.
ഉച്ചക്ക് 1.50ഓടെ അഗ്നിരക്ഷസേനാംഗങ്ങൾ മുങ്ങിയ സ്ഥലത്ത് നിന്നും 20 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് ഓഫിസർ എം.കെ. പ്രമോദിെൻറ നേതൃത്വത്തിൽ മദൻ മോഹൻ, നൂറി ഹിലാൽ, രതീഷ്, നിജീഷ്, വിനയശീലൻ, സുബ്രഹ്മണ്യൻ, വൈശ്നവ് ജിത്ത്, ജിബിൻ എന്നിവരാണ് തിരച്ചിൽ നടത്തിയത്.
തിരൂരങ്ങാടി എസ്.ഐ വിപിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കോവിഡ് ഫലം ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മത്സ്യകച്ചവടക്കാരനാണ് മരിച്ച യുവാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷബാന. മക്കൾ: സിയ ജബിൻ, ഹാദി സമാൻ, ഫാത്തിമത്ത് നൈസ ജബിൻ. സഹോദരങ്ങൾ: സൈനുദ്ദീൻ, നസീമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.