ചെറുതുരുത്തി: ലോറി ഡ്രൈവറായ പൈങ്കുളം കിഴക്കേമേനോത്ത് വീട്ടിൽ രോഹിത്തിനെ (26) കഴിഞ്ഞ ദിവസം പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം.
പൈങ്കുളം പാറക്കടവ് മേഖലയിൽ പന്നിവേട്ടക്കാർ വിഹരിക്കുന്നതായി നേരത്തെ പരാതിയുണ്ട്. പാടശേഖരങ്ങൾ കേന്ദ്രീകരിച്ചാണ് വൈദ്യുതി ലൈനിൽ നിന്ന് കമ്പിവലിച്ച് പന്നിവേട്ട നടക്കുന്നത്. പന്നിവേട്ടക്കാരാണ് മരണത്തിന് പിന്നിലെന്നാണ് അധികൃതരുടെ സംശയം.
സുഹൃത്തുക്കളൊപ്പം രോഹിത്ത് പ്രദേശത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ചെറുതുരുത്തി പൊലീസിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
ഡോഗ് സ്ക്വാഡും, സയൻറിഫിക് വിദഗ്ധരും പൈങ്കുളത്തെത്തി തെളിവുകൾ ശേഖരിച്ചു. വൈദ്യുതി വകുപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദുരൂഹത നീക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം പി.എം. മുസ്തഫ ആവശ്യപ്പെട്ടു. രോഹിത്തിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.