യു​വ​തി​യെ ചെ​മ്പ്ര മ​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി ജീ​വ​ന​ക്കാ​ർ സ്ട്രെ​ച്ച​റി​ൽ താ​ഴേ​ക്ക് ഇ​റ​ക്കു​ന്നു

ചെമ്പ്ര മലയിൽ വെച്ച് യുവതിക്ക് പരിക്കേറ്റു; രക്ഷകരായി വനം സംരക്ഷണ സമിതി

മേപ്പാടി: ചെമ്പ്ര മലയിൽ ശാരീരിക അവശത നേരിട്ട യുവതിയെ വനസംരക്ഷണ സമിതി ജീവനക്കാർ സുരക്ഷിതമായി താഴെ എത്തിച്ചു. സ്ട്രക്ചറിൽ കിടത്തി വനത്തിലൂടെ രണ്ട്മണിക്കൂർ ചുമന്നാണ് ജീവനക്കാർ യുവതിയെ മലയടിവാരത്ത് എത്തിച്ചത്.

ഞായറാഴ്ച പകൽ പത്തോടെയാണ് ഹൈദരബാദിലെ മെക്കാനിക്കൽ എൻജിനീയറായ യുവതി സുഹൃത്തിനൊപ്പം മലകയറാനെത്തിയത്. തടാകത്തിന് സമീപം ഇവർ കാൽ മടങ്ങി വീണു. സുഹൃത്തിന്റെ സഹായത്തോടെ മലയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാൽ മടങ്ങിയതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായി.

ഇതോടെ വനസംരക്ഷണസമതി ഗൈഡുമാർ ഓഫിസിൽനിന്നും സ്ട്രക്ചർ കൊണ്ടുവന്ന് അതിൽകിടത്തി താഴെഎത്തിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തിൽ സാഹസികമായാണ് യുവതിയെ സുരക്ഷിതമായി എത്തിച്ചത്. പ്രാഥമിക ശുശ്രൂഷക്ക്ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Young woman injured in Chembra Hill; Forest Protection Committee as rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT