തുറവൂർ: അരൂർ, കുത്തിയതോട്, ചേർത്തല പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നരഹത്യശ്രമം, ലഹള, കൈയേറ്റം, കഞ്ചാവ് വിൽപന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് കൊല്ലേരി താഴത്ത് വീട്ടിൽ ലിജോ ജോജിയെ (26) കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു.
കുത്തിയതോട് ഐ.എസ്.എച്ച്.ഒ എ.വി. സൈജുവിെൻറ നേതൃത്വത്തിലാണ് പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചത്. ഇയാൾക്കെതിരെ 2016 മുതൽ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അരൂർ പൊലീസ് സ്റ്റേഷനിലും കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും അടിപിടി ഉണ്ടാക്കിയതിനും ചേർത്തല പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും പാലക്കാട് ജില്ലയിൽ ഒന്നര കിലോ കഞ്ചാവ് കടത്തിയതിന് എക്സൈസ് കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.