കൊണ്ടോട്ടി: സാമൂഹിക മാധ്യമം വഴി പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ഒളവട്ടൂർ പുതിയേടത്ത്പറമ്പ് കൊരണ്ടിപറമ്പിൽ വീട്ടിൽ സി. രൂപേഷിനെയാണ് (30) അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായ യുവാവിനെ െപാലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷനിയമം 153ാം വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സി.ഐ എം. മുഹമ്മദ് ഹനീഫയുടെ നിർദേശപ്രകാരം ജൂനിയർ എസ്.ഐ ജയശങ്കർ പ്രസാദ്, പ്രത്യേകാന്വേഷണ സംഘാംഗങ്ങളായ കെ. അബ്ദുൽ അസീസ്, ശശി കുണ്ടറക്കാട്, സത്യനാഥൻ എന്നിവരാണ് രൂപേഷിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.