പാറശ്ശാല: കോവിഡ് സെൻററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചെങ്കല്‍ സ്വദേശി ഷാലുവാണ് (26) പാറശ്ശാല പൊലിസിെൻറ പിടിയിലായത്. ഷാലു കോവിഡ് നിരീക്ഷണത്തിലായിരുന്നു.
പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെൻററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സ്ത്രീകളുടെ വാര്‍ഡില്‍ യുവതി കുളിക്കുന്നതിനിെടയാണ് കുളിമുറിയില്‍ മെബൈല്‍ കാമറ യുവാവ് ഒളിപ്പിച്ചുെവച്ചിരുന്നത്. കുളിക്കുന്നതിനിടെ യുവതി കാമറ കാണുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പാറശ്ശാല പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി കേസെടുത്ത് ഷാലുവിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരുന്നു. ഷാലുവിന് വ്യാഴാഴ്ച കോവിഡ് നെഗറ്റിവ് റിസല്‍റ്റ് കിട്ടി വീട്ടിലേക്ക് പോകാന്‍ തയാറാവുയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.