കണ്ണൂർ: സി.പി.എം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ല മുന്‍ സെക്രട്ടറിയുമായ പി. ജയരാജന് ബി.ജെ.പിയിലേക്ക് എന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്ത ിൽ കോൺഗ്രസ് പ്രവർത്തകനായ ഭിന്നേശഷി യുവാവ് അറസ്റ്റിൽ. ഫേസ്ബുക് പേജിൽ പ്രചാരണം നടത്തിയ മലപ്പുറം എടവണ്ണ ചാത്തല്ലൂര്‍ വലിയ പീടിയക്കല്‍ കെ. നൗഷാദിനെയാണ് (30) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ്ചെയ്തത്. അപകീർത്തിപ്പെടുത്തുന്നതിന് വ്യാജരേഖയുണ്ടാക്കി എന്ന കുറ്റത്തിനാണ് കേസ്.
ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റിനൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ ജയരാജന് ബൊക്കെ കൊടുക്കുന്ന വ്യാജ പടവും േചർത്തിരുന്നു. പടം വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു.
ലീഗ് പ്രവർത്തകനായ ഹമീദ് കോട്ടക്കലാണ് വ്യാജവാർത്ത പോസ്റ്റ് ചെയ്തത്. തുടർന്ന് നൗഷാദ് താൻ അഡ്മിനായ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.