അടൂർ: ആരോഗ്യമന്ത്രി കെ.കെ. ൈശലജയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാർ ഓടിച്ചു പിന്തുടർന്ന് മർദിച്ചു. അടൂർ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി കൗണ്ടറിെൻറ ഉദ്ഘാടനം മന്ത്രി നിർവഹിക്കുമ്പോഴാണ് സംഭവം. യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് പെരിങ്ങനാട്, റിനോ പി. രാജൻ, വിപിൻ ജി. നൈനാൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ബെന്നി നൈനാൻ തുടങ്ങി ആറു പേർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ അടൂർ നിയമസഭ നിയോജക മണ്ഡലത്തിൽ ഹർത്താലിന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലത്തിെൻറ നേതൃത്വത്തിലായിരുന്നു പ്രകടനം. ശ്രീമൂലം ചന്തക്കു സമീപമുള്ള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഒാഫിസിൽ നിന്നാരംഭിച്ച പ്രകടനം വൺവേ റോഡ് അവസാനിക്കുന്നയിടത്ത് എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. മന്ത്രിയെ കരിങ്കൊടി കാണിക്കാനാണ് ഇവർ എത്തുന്നതെന്ന് ധരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാെഞ്ഞടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഏറെ ദൂരെയുള്ള ജനറൽ ആശുപത്രിയുടെ മുന്നിൽനിന്ന് പൊലീസ് ഓടിയെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.
ഒ.പി കൗണ്ടറിൽ വൈദ്യുതി ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാതെ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് യോഗസ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി പൊലീസ് ആരോഗ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെ ആശുപത്രിയിലെത്തിച്ചിരുന്നു. വിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡിലേക്ക് പ്രവേശിക്കവെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവർക്ക് നേരെ പാഞ്ഞടുത്തത്. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യൂത്ത് കോൺഗ്രസുകാരിൽനിന്ന് ബാനറും കൊടിയും പിടിച്ചെടുക്കുകയും കല്ലെറിഞ്ഞും കൈകൊണ്ട് അടിച്ചും അവരെ തുരത്തി ഓടിക്കുകയായിരുന്നു. റിനോ പി. രാജൻ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ടവരെയാണ് തിരഞ്ഞുപിടിച്ച് മർദിച്ചത്. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസിനു നേരെയും തിരിയുകയും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു.
അടൂരില്‍ ഇന്ന് ഹര്ത്താല്അടൂര്: സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് അടൂര്‍ നിയോജക മണ്ഡലത്തില്‍ വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ യു.ഡി.എഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നിയോജക മണ്ഡലം കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.