കോട്ടയം: കെ. റെയിലിനെതിരെ കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ചാടിക്കടന്ന പ്രവർത്തകർ കലക്ടറേറ്റ് വളപ്പിനുള്ളില്‍ കെ. റെയിൽ സർവേ കല്ല് പ്രതീകാത്മകമായി കുഴിച്ചിട്ടു. പ്രവർത്തകരെ ബലമായി പുറത്താക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു.
കലക്ടറേറ്റിന് ചുറ്റമുള്ള റോഡിൽ പൊലീസ് തടസമുണ്ടാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാർ ഇടവഴിയിലൂടെ വളപ്പിനുള്ളിൽ കയറിയാണ് സർവേ കല്ല് കുഴിച്ചിട്ടത്. കലക്ടറേറ്റിന്‍റെ വളപ്പിൽ സ്ഥിതി ചെയ്യുന്ന ജില്ല പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഉദ്യാനത്തിലാണ് കല്ലിട്ടത്. കല്ല് കുഴിച്ചിടുന്നത് പൊലീസ് തടയാൻ ശ്രമിച്ചതോടെ പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് കവാടത്തിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.