കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ നൈറ്റ് മാർച്ചിന് നേരെ പൊലീസിെൻറ ജലപീരങ്കി. വ്യാഴാഴ്ച രാത്രി എട്ടരയോടെ പന്തംകൊളുത്തി പ്രകടനവുമായെത്തിയ പ്രവർത്തകരെ കലക്ടറേറ്റ് ഗേറ്റിൽ പൊലീസ് തടഞ്ഞു.
ഗേറ്റ് തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ വടിയെറിഞ്ഞു. പൊലീസ് വാഹനത്തിൽ യൂത്ത് കോൺഗ്രസ് കൊടിനാട്ടി.
നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് ഒമ്പതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പി.എസ്.സി ഉദ്യോഗാർഥികൾക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ നടത്തുന്ന സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാർച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.