കൊച്ചി: അരനൂറ്റാണ്ടിനിടെ കണ്ണൂരിലടക്കം മലബാർ മേഖലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പിണറായി വിജയെൻറ കൃത് യമായ അറിവോെടയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കാസർകോെട്ട ഇരട്ടക്കൊലപാതകത്തിലെ കുറ ്റവാളികളെക്കുറിച്ച് അറിഞ്ഞിട്ടും ആഭ്യന്തരവകുപ്പും പൊലീസും ഒളിച്ചുകളിക്കുകയാണ്. ഡമ്മി പ്രതികളെ പിടികൂടി യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുന്ന പതിവ് ആവർത്തിക്കരുതെന്നും മുല്ലപ്പള്ളി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാസർകോെട്ട പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തിയവർ കർണാടകയിലേക്ക് കടന്നെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത് ആഭ്യന്തര വകുപ്പിെൻറ ഗുരുതര വീഴ്ചയാണ്. സി.പി.എമ്മിെൻറ അറിവോടെ ആസൂത്രിതമായാണ് കൊലനടത്തിയത്. കൊന്നവർക്കൊപ്പം കൊല്ലിച്ചവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ടി.പി. ചന്ദ്രശേഖരൻ, ശുഹൈബ് വധങ്ങൾ തമ്മിലെ സമാനത ഇൗ ഇരട്ടക്കൊലയിലുമുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കൃപേഷും ശരത്ലാലും ബേക്കൽ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
സി.പി.എമ്മിെൻറ നവോത്ഥാന മുദ്രാവാക്യം കാപട്യമാണെന്ന് തെളിഞ്ഞു. സി.പി.എം അക്രമത്തിലേക്ക് പോകില്ലെന്നുപറയാൻ മുഖ്യമന്ത്രി തേൻറടം കാണിക്കണം. ഭരണകൂട ഭീകരതയുടെ മുന്നിൽ മുട്ടുമടക്കിയിരിക്കാതെ സാംസ്കാരിക നായകർ പ്രതികരിക്കണം. ഇരട്ടക്കൊലയിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം
കൊച്ചി: കാസർകോട്ട് കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്തിെൻറയും കുടുംബത്തിന് 25 ലക്ഷം രൂപവീതം നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൃപേഷിെൻറ കുടുംബത്തിന് വീടും നിർമിച്ചുനൽകും. ജനമഹായാത്രക്കിടെ പ്രവർത്തകർ പിരിവെടുത്തുനൽകിയ തുകയിൽനിന്ന് ആദ്യഘട്ടമായി 10 ലക്ഷം വീതം നൽകും. മാർച്ച് രണ്ടിന് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ കാസർകോട്ടെ ജനങ്ങളിൽനിന്ന് പിരിവെടുത്ത് 15 ലക്ഷം വീതംകൂടി നൽകും. പട്ടാളക്കാരനാകണമെന്നും സ്വന്തമായൊരു വീട് വെക്കണമെന്നും കൃപേഷ് ആഗ്രഹിച്ചിരുന്നു. ഇത്രയും ശോചനീയ വീടുകൾ കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻപോലുമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.