അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനായ പൊയ്ക്കാട്ടുശ്ശേരി കൂടമനപ്പറമ്പിൽ വീട്ടിൽ കൃഷ്ണനെ (54) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6.40 ഓടെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തി പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർടിക്കറ്റ് ഓഫീസ് ജീവനക്കാരനായ റോണി വീട്ടിൽ നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ റോണിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: വാപ്പാലശ്ശേരി എടക്കളത്തൂർ കുടുംബാംഗം മോളി. സഹോദരി: റിനി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കുറുമശ്ശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.