മരുന്നു വാങ്ങാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

തൃപ്പൂണിത്തുറ: മരുന്നു വാങ്ങാൻ പോയ യുവാവ് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മരിച്ചു. ബൈക്കില്‍ സഞ്ചരിച്ച ആമ്പല്ലൂര്‍ കാമട്ടത്ത് സജീവന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്. നടക്കാവ് വലിയ കുളത്തിന് സമീപമാണ് അപകടം.

കൂടെയുണ്ടായിരുന്ന ആമ്പല്ലൂര്‍ മാഞ്ചേരിയില്‍ മോഹനന്റെ മകന്‍ അഭിഷേകിനെ ഗുരുതരപരിക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖിലിനു മരുന്നു വാങ്ങാൻ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും.

ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. മാതാവ്: ജയ. സഹോദരങ്ങള്‍: ഗോകുല്‍, സ്റ്റെഫി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.00 ന്.

Tags:    
News Summary - Youth dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.