കോൺക്രീറ്റ് മുറിക്കുന്നതിനിടെ സ്ലാബ് തകർന്ന് യുവാവ് മരിച്ചു

സുൽത്താൻബത്തേരി: കോൺക്രീറ്റ് സ്ലാബ് മുറിക്കുന്നതിനിടെ തകർന്ന് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ബത്തേരിയിൽ വെച്ച് കോൺക്രീറ്റ് മുറിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഗുരുതര പരിക്കേറ്റ നിലയിൽ താജ്ജുദ്ദീനെ സുൽത്താൻബത്തേരി ഇഖ്റ ആശുപത്രിയിലും തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്. മൃതദേഹം വിംസ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - Youth dies while cutting concrete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.