കോട്ടയം: ജലനിരപ്പുയർന്ന പാടശേഖരത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി യ യുവാവ് മുങ്ങിമരിച്ചു. വേളൂർ പാണംപടിക്ക് സമീപം കോയിക്കൽ വീട്ടിൽ സുരേന്ദ്രെൻറ മകൻ നന്ദുവാണ് (19) മരിച്ചത്. മാണിക്കുന്നം പൈനിപ്പാടത്തെ പാടശേഖരത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചയോടെ നന്ദുവും സുഹൃത്തുക്കളും സൈക്കിളിൽ െവള്ളപ്പൊക്കം കാണാൻ വീടുകളിൽനിന്ന് പുറപ്പെടുകയായിരുന്നു. നാലരയോടെ വെള്ളത്തിൽ മുങ്ങിയ പൈനിപ്പാടത്തിനു നടുവിലെ റോഡിൽ സംഘമെത്തി. ഇവിടെ ഇവർ കുളിച്ചു. ഇതിനിടെ, പാടശേഖരത്തിലെ പുല്ലിൽ കാലുടക്കി നന്ദുവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളംെവച്ചതോടെ നാട്ടുകാർ തിരച്ചിൽ നടത്തി. തുടർന്നു ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പ്രദേശത്ത് വെള്ളം പൊങ്ങിയതിനാൽ ഫയർഫോഴ്സിനും പൊലീസിനും സ്ഥലത്തെത്താൻ സാധിച്ചില്ല.
തുടർന്ന് വെള്ളത്തിലൂടെ നീന്തിയും ഡിങ്കി ബോട്ടിലുമായാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. തിരച്ചിലിനൊടുവിൽ ആറോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.