കോട്ടയം: കേരള കോൺഗ്രസിനെ പിളർത്താൻ നോക്കേണ്ടെന്ന് യൂത്ത് ഫ്രണ്ട്. ചില കോൺഗ്രസ് നേതാക്കൾക്ക് പിളർത്താൻ ആഗ്രഹമുണ്ടെന്നും അത് വിലപ്പോകിെല്ലന്നും സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിലെ ഒരുഭാഗം എൽ.ഡി.എഫിലും മറ്റൊന്ന് യു.ഡി.എഫിലും ഉണ്ടാകുമെന്നത് ചിലരുടെ ദിവാസ്വപ്നമാണ്. കേരള കോൺഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പഴയ ശക്തിയുണ്ടാകില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ ഒരു വിഭാഗം കോൺഗ്രസുകാർ കാലുവാരി. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ മത്സരിച്ചപ്പോൾ ഗ്രൂപ്പിെൻറപേരിൽ കോൺഗ്രസുകാർ മാറിനിന്നു. അന്ന് കേരള കോൺഗ്രസുകാരാണ് പ്രവർത്തിച്ചതെന്നത് അദ്ദേഹം മറക്കരുത്.
കോൺഗ്രസിൽ ഉള്ളത്ര അഭിപ്രായവ്യത്യാസം കേരള കോൺഗ്രസിലില്ല. ഉമ്മൻ ചാണ്ടി കൈവെള്ളയിൽ വെച്ച് കെ.എം. മാണിയെ സംരക്ഷിച്ചെങ്കിൽ അദ്ദേഹം രണ്ടുകൈകൊണ്ടും തിരികെ ഉമ്മൻ ചാണ്ടിയെ സംരക്ഷിച്ചിട്ടുമുണ്ട്. ജോസ് കെ. മാണി ഏതു മുന്നണിയിൽനിന്ന് ലോക്സഭയിൽ എത്തുമെന്ന് ആലോചിച്ച് യൂത്ത് കോൺഗ്രസ് തലപുണ്ണാേക്കണ്ട. ചരൽക്കുന്ന് സമ്മേളനത്തിലെ തീരുമാനത്തിൽനിന്ന് പ്രാദേശികമായി പിന്നോട്ടുപോയെങ്കിൽ അതിനുകാരണം കോൺഗ്രസാണ്.
തങ്ങളുടെ പിന്തുണയോടെ ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ അധികാരമൊഴിയാൻ കോൺഗ്രസ് തയാറാകണം. ബാര്‍ കേസില്‍ കെ.എം. മാണി അഴിമതി നടത്തിയിട്ടില്ലെന്ന് എൽ.ഡി.എഫിനുപോലും ബോധ്യപ്പെട്ടത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗൗതം എൻ. നായർ, ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.