മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻ.ഐ.എ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഫോട്ടോ: പി. അഭിജിത്ത്

കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ എ​ൻ.ഐ.​എ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച, മഹിളാമോർച്ച സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേധമാർച്ച് നടത്തി. മ​ന്ത്രി രാ​ജി​വ​െക്കണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഓഫിസിന് മുന്നിൽ ഒരുക്കിയിരുന്നത്.

യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് രാവിലെ ഒൻപതോടെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം എ​ൻ.ഐ.​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. മാ​ർ​ച്ച് പൊലീ​സ് തടഞ്ഞതോടെ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പി​ന്നാ​ലെ​ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​വു​മാ​യി എ​ൻ.​ഐ​.എ ഓ​ഫീ​സി​ലെത്തി. ഇ​തും പോ​ലീ​സ് ത​ട​ഞ്ഞു. പിന്നീട് മഹിളാമോർച്ച പ്രവർത്തകരും മാർച്ചുമായി ഓഫിസിന് മുന്നിലെത്തുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.

മന്ത്രിയുെടെ രാജി ആവശ്യപ്പെട്ട് ജില്ലാതലത്തിലും യുവജനസംഘടനകൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കൊല്ലം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാലക്കാട്ട് നടന്ന പൊലീസ് ലാത്തിചാർജിൽ വി.ടി ബലറാം എം.എൽ.എക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

പുലർച്ചെ എൻ.ഐ.എ ഓഫിസിലെത്തിയ മന്ത്രി കെ.ടി ജലീലിനെ ഒൻപതോടെയാണ് എൻ.ഐ.എ ചോദ്യം ചെയ്യാനാരംഭിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ ഒദ്യോഗിക വസതിയിൽ നിന്ന് പുറപ്പെട്ട മന്ത്രി പുലർച്ചെയോടെ ഓഫിസിലെത്തുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.