ദുബൈ: കൊച്ചിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ നടുവിന് പരിക്കേറ്റ വ്യവസായി എം.എ യൂസുഫലിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജർമൻ ന്യൂറോ സർജൻ ഡോ. ഷവർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും യൂസുഫലി സുഖം പ്രാപിക്കുകയാണെന്നും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.
യൂസുഫലിയുടെ മരുമകൻ ഡോ. ഷംഷീർ വി.പിയുടെ ഉടമസ്ഥതയിലുള്ള അബുദബി ബുർജീൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറക്കിയത്. ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം.
യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ തന്നെ പ്രത്യേക വിമാനത്തിൽ യൂസുഫലി അബുദബിയിലേക്ക് പോയിരുന്നു. അബൂദബിയിലെ വസതിയിൽ വിശ്രമത്തിലായിരുന്ന യൂസുഫലി ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ ആശുപത്രിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.