ശമ്പളം പിടിക്കുന്നതിൽ പുനഃപരിശോധനയില്ല -തോമസ്​ ഐസക്​

​തിരുവനന്തപുരം: സംസ്ഥാനത്ത്​ സർക്കാർ​ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ പു നഃപരിശോധനയില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. ജീവനക്കാരിൽ നിന്ന്​ പിടിക്കുന്ന ശമ്പളം തിരികെ നൽകും. അത്​ എപ് പോൾ തിരികെ നൽകണമെന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണമായ സാഹചര്യമാ ണ്​ നിലവിലുള്ളത്​. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സംസ്ഥാന സർക്കാറിന്​ ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും പണമില്ല. ഏപ്രിൽ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്​. ശമ്പളം ​പിടിക്കാനുള്ള സർക്കാറി​​െൻറ ഉത്തരവ്​ കത്തിച്ച അധ്യാപക സംഘടനക്ക്​ എന്ത്​ സാമൂഹിക പ്രതിബദ്ധതയാണ്​ ഉള്ളത്​. 20,000 രൂപക്ക്​ മുകളിൽ ശമ്പളമുള്ള കരാർ തൊഴിലാളികളുടെ ശമ്പളവും പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ ചെയ്​തത്​ പോലെ ഡി.എയൊന്നും സംസ്ഥാന സർക്കാർ കുറക്കുന്നില്ല. ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരുടെയും ശമ്പളം പിടിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - ​Thomas issac press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.