സോളാർ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്ക് മറുപടിയുമായി സർക്കാർ

കൊച്ചി: സോളാർ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം തളളി സർക്കാർ. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല റിപ്പോർട്ട്. ഉമ്മൻചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.  കമീഷൻ നിയമനം നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അഠിസ്ഥാനമാക്കിയാണ് സോളാർ കമീഷൻ റിപ്പോർട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാദം. 

മന്ത്രിസഭയിൽ അഭിപ്രായ രൂപീകരണം ഇല്ലാത്തത് കൊണ്ട് മാത്രം കമ്മീഷനെ തളളി പറയാൻ ആവില്ല. സോളാർ കമീഷന്‍റെ നിയമനം സാധുവാണെന്നും സർക്കാർ വ്യക്തമാക്കി. ഹരജിയിൽ നാളെയും സർക്കാരിന്‍റെ വാദം തുടരും. സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ വാദം ഇന്ന് പൂർത്തിയായി.

Tags:    
News Summary - ‍Solar Report- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.