ലോക്ഡൗൺ കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടിയപ്പോൾ കോവിഡ് മഹാമാരിയായിരുന്നില്ല അവരിൽ ആശങ്ക പരത്തിയത്, ജീവിതപങ്കാളിയിൽനിന്നുള്ള ശാരീരികവും മാനസികവുമായ ഉപദ്രവമായിരുന്നു.
കൊൽക്കത്തക്കാരിയായ ഫാത്തിമ ബറോദാവാലക്ക് നാലുമാസം ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിൽനിന്ന് കൊടിയ മർദനമേൽക്കേണ്ടിവന്നു. അവരുടെ ആശയവിനിമയോപാധികൾ വിച്ഛേദിക്കാനും ഭർത്താവ് ശ്രമിച്ചു. പ്രദേശം കോവിഡ് നിയന്ത്രണം കൂടുതലുള്ള റെഡ് സോണായി പ്രഖ‍്യാപിച്ചതോടെ ദുരിതം ഇരട്ടിച്ചു.
ഒടുവിൽ സുരക്ഷിതമായി യാത്രചെയ്യാൻ സൗകര്യം ഒരുക്കിത്തരണമെന്ന് ആവശ‍്യപ്പെട്ട് അവർ ദേശീയ വനിത കമീഷന് കത്തെഴുതുകയും യാത്രാപാസിന് അപേക്ഷിക്കുകയും ചെയ്തു. അങ്ങനെ പൊലീസ് സഹായത്തോടെ ആ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെട്ട് മാതാപിതാക്കളുടെ സ്നേഹത്തണലിലെത്തി. ആ തണലിൽ ഫാത്തിമ കുട്ടിക്കാലത്തുകണ്ട സ്വപ്നങ്ങൾ തിരികെപ്പിടിക്കാൻ തുടങ്ങി.
ഉമ്മ ദുരിയക്കൊപ്പം ‘Cakelicious’ എന്ന പേരിൽ ബേക്കറി ആരംഭിക്കുകയും ‘cakes in tubs’ എന്ന പേരിൽ ക്ലൗഡ് കിച്ചണായി വളരുകയും ചെയ്തു. ഇതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയും പാരന്‍റിങ്ങും ബിസിനസും ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്തു.
ചാരത്തിൽനിന്ന് ഫീനിക്സ് പക്ഷിയെപോലെ പറന്നുയർന്ന് പ്രതിമാസം 10 ലക്ഷം രൂപ സമ്പാദിക്കുന്ന സംരംഭകയായുള്ള വളർച്ച ഫാത്തിമയുടെ മധുരപ്രതികാരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.