കാരറ്റ് ബാൾ ഡെസർട്ട്
ചേരുവകൾ
1. കാരറ്റ് -നാല്
2. പാൽ -500 മില്ലി
3. അരിപ്പൊടി -രണ്ടു സ്പൂൺ
4. മിൽക്ക് മെയ്ഡ് -ഒരു കപ്പ്
5. നെയ്യ് -രണ്ടു സ്പൂൺ
6. പഞ്ചസാര -നാലു സ്പൂൺ
7. പിസ്ത -അൽപം
തയാറാക്കുന്ന വിധം
1. കാരറ്റ് കഷണങ്ങളാക്കി വേവിക്കുക. ഒരു കപ്പ് പാലിന്‍റെ കൂടെ, വേവിച്ച കാരറ്റ് മിക്സിയിൽ അരച്ചെടുക്കാം.
2. ഒരു പാനിൽ നെയ്യൊഴിച്ച് പാകം ചെയ്ത കാരറ്റ് വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് ഇളക്കാം.
3. നന്നായി വെന്ത് വരുമ്പോൾ മാറ്റിവെക്കുക. ഈ മിശ്രിതം ചെറിയ ബാൾ ആക്കാം.
4. ഒരു പാനിൽ പാലൊഴിച്ച് മിൽക്ക് മെയ്ഡും ഒരു കപ്പ് പഞ്ചസാരയുമൊഴിച്ച് ഇളക്കുക. അതിലേക്ക് കാരറ്റ് ബാൾ ചേർക്കുക. ആവശ്യമെങ്കിൽ അൽപം അരിപ്പൊടിയും ചേർക്കാം. മുകളിലായി അൽപം പിസ്തയും ചേർത്ത് രുചിക്കാം.
കോക്കനട്ട് ബർഫി
ചേരുവകൾ
1. തേങ്ങ -ഒരു കപ്പ്
2. പഞ്ചസാര -ഒരു കപ്പ്
3. ഏലക്ക -മൂന്ന്
തയാറാക്കുന്ന വിധം
1. തേങ്ങ ചിരകിയത് ഒരു പാനിൽ നന്നായി വഴറ്റിയെടുക്കുക.
2. ചെറുതായി നിറം മാറിവരുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്ത് 15 മിനിറ്റ് നന്നായി ഇളക്കുക.
3. ഇതിലേക്ക് ഏലക്ക പൊടിച്ചതും ചേർത്ത് ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റാവാൻ വെക്കാം. ഒന്ന് തണുത്താൽ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.
ബ്രഡ് റോൾ
ചേരുവകൾ
1. പാൽ -500 മില്ലി
2. ബ്രഡ് -ആറ്
3. തേങ്ങ ചിരകിയത് -നാലു സ്പൂൺ
4. വിപ്പിങ് ക്രീം -ഒരു കപ്പ്
5. പഞ്ചസാര പൊടിച്ചത് -രണ്ടു സ്പൂൺ
6. വാനില എസൻസ് -ഒരു സ്പൂൺ
7. ഫുഡ് കളർ (ചുവപ്പ്) -ഒരു സ്പൂൺ
8. പഞ്ചസാര -ഒരു കപ്പ്
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ പാലും പഞ്ചസാരയും മിക്സ് ചെയ്ത് ബ്രഡ് അതിൽ മുക്കി എടുത്തുവെക്കുക.
2. വാനില എസൻസും വിപ്പിങ് ക്രീമും ഫുഡ് കളറും മിക്സ് ചെയ്ത് ബ്രഡിന് മുകളിൽ തേച്ചുപിടിപ്പിച്ച് റോളാക്കിയെടുക്കാം.
3. ഇത് തേങ്ങ ചിരകിയതിൽ മുക്കിയെടുക്കാം. രുചിയൂറും ബ്രഡ് റോൾ തയാർ.
ഡ്രൈ ഫ്രൂട്ട് റസമലായ്
ചേരുവകൾ
1. ബ്രഡ് -ആറ്
2. മിൽക്ക് മെയ്ഡ് -ഒരു കപ്പ്
3. തേങ്ങ ചിരകിയത് -നാലു സ്പൂൺ
4. ഡ്രൈ ഫ്രൂട്ട്സ് -ഒരു കപ്പ്
5. പാൽ -ഒരു കപ്പ്
6. പഞ്ചസാര -ഒരു കപ്പ്
7. ഏലക്ക -നാല്
8. ചെറി -100 ഗ്രാം
തയാറാക്കുന്ന വിധം
1. പഞ്ചസാരയും ഏലക്കയും പൊടിക്കുക. അതിനൊപ്പം തേങ്ങ ചിരകിയതും ഡ്രൈ ഫ്രൂട്ട്സും മിക്സ് ചെയ്തെടുക്കാം.
2. പാലിൽ പഞ്ചസാര ചേർത്ത് ഇളക്കാം. ബ്രഡ് പാലിൽ മുക്കി നടുവിൽ ഡ്രൈ ഫ്രൂട്ട് മിക്സ് വെച്ച് പൊതിഞ്ഞ് ഉരുട്ടി പരത്തിയെടുക്കാം.
3. ശേഷം പാൽ, മിൽക്ക് മെയ്ഡ് എന്നിവ യോജിപ്പിക്കാം. നേരത്തേ തയാറാക്കിവെച്ച ബ്രഡ് പാൽ മിശ്രിതത്തിൽ മുക്കിവെക്കുക. അൽപം കഴിഞ്ഞ് ചെറിയ ബൗളുകളിലേക്ക് മാറ്റി സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.