സട്‍ലാച്. ചി​​​ത്ര​​​ങ്ങ​​​ൾ: ഇബ്നാസ് അഹ്മദ് എം.



സട്‍ലാച് (SUTLAC -Turkish Burnt Rice Pudding)

ചേരുവകൾ

1. ബിരിയാണി അരി (ചെറിയ അരി) -100 ഗ്രാം

2. പാൽ -300 എം.എൽ

3. പഞ്ചസാര -ആവശ‍്യത്തിന്

4. ലെമൺ സെസ്റ്റ് -ഒരു നാരങ്ങയുടേത്

5. കോൺഫ്ലവർ -ഒരു ടേബ്ൾ സ്പൂൺ

തയാറാക്കുന്ന വിധം

അരി പാലിൽ നന്നായി വേവിക്കുക. അതിലേക്ക് പഞ്ചസാരയും ലെമൺ സെസ്റ്റും ചേർക്കുക. കോൺഫ്ലവർ കുറച്ച് പാലിൽ മിക്സ് ചെയ്ത് ഒഴിച്ച് ചെറിയ തീയിൽ നന്നായി ഇളക്കുക. ശേഷം ഓവനിലെ പ്രൂഫ് മോൾഡുകളിലേക്ക് ഒഴിക്കാം. മുകളിൽ ഗോൾഡൻ കളർ വരുന്നത് വരെ 200 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ചൂടാക്കിയാൽ ടർക്കിഷ് ബേൺട് റൈസ് പുഡ്ഡിങ് തയാർ.

ടർക്കിഷ് ഷെപ്പേർഡ്സ് സാലഡ്


ടർക്കിഷ് ഷെപ്പേർഡ്സ് സാലഡ് (Turkish Shepherds Salad)

ചേരുവകൾ

1. തക്കാളി -2

2. കക്കിരി -1

3. ടർക്കിഷ് ഗ്രീൻ പെപ്പർ -കാൽ കഷണം

4. ചെറിയ ഉള്ളി -6 എണ്ണം

5. പാർസ്​ലി ഇല -50 ഗ്രാം

6. പുതിന -50 ഗ്രാം

7. ഉപ്പ് -ആവശ‍്യത്തിന്

8. സുമാക് പൗഡർ -അര ടേബ്ൾ സ്പൂൺ

9. ലെമൺ ജ്യൂസ് -ഒരു ടേബ്ൾ സ്പൂൺ

10. ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ

തയാറാക്കുന്ന വിധം

1 മുതൽ 6 വരെയുള്ള ചേരുവകളെല്ലാം കഴുകി വൃത്തിയാക്കി ചെറുകഷണങ്ങളായി അരിയുക. ശേഷം ഉപ്പും സുമാക് പൗഡറും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് ലെമൺ ജ്യൂസും ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റാം.

ടർക്കിഷ് ശിഷ് ടൗക്ക്


ടർക്കിഷ് ശിഷ് ടൗക്ക് (Turkish Shish Taouk -Chicken Kebab)

ചേരുവകൾ

1. ബോൺലെസ് ചിക്കൻ ക്യൂബ് -300 ഗ്രാം

2. തക്കാളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ

3. യോഗർട്ട് -3 ടേബ്ൾ സ്പൂൺ

4. പപ്രിക/മുളകുപൊടി -ഒരു ടീസ്പൂൺ

5. ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ

6. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

2 മുതൽ 6 ആറ് വരെയുള്ള ചേരുവകൾ മിക്സ് ചെയ്ത് ചിക്കൻ ക്യൂബിൽ നന്നായി തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം കരിയിൽ ഗ്രിൽ ചെയ്തെടുക്കാം (കരിയിൽ ഗ്രിൽ ചെയ്തെടുക്കുന്നതാണ് കൂടുതൽ രുചികരം). കരി ലഭ‍്യമല്ലെങ്കിൽ അടുപ്പിലോ തവയിലോ വേവിക്കാം.

മേഴ്സിമെക് ചോർബാസ


മേഴ്സിമെക് ചോർബാസ (MERCIMEK CORBASI -Turkish Lentil Soup)

ചേരുവകൾ

1. ചുവന്ന പരിപ്പ് -ഒരു കപ്പ്

2. വെള്ളം -8 കപ്പ്

3. വലിയ ഉരുളക്കിഴങ്ങ് -1

4. കാരറ്റ് -4

5. കാപ്സിക്കം -പകുതി

6. തക്കാളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ

7. വെളുത്തുള്ളി -3 അല്ലി

8. സവാള -1

9. ഒലീവ് ഓയിൽ -4 ടേബ്ൾ സ്പൂൺ

10. ജീരകപ്പൊടി -ഒരു ടേബ്ൾ സ്പൂൺ

11. ഉപ്പും കുരുമുളകും -ആവശ‍്യത്തിന്

12. മുറിച്ച നാരങ്ങ -അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്സിക്കം എന്നിവ മുറിച്ചുവെക്കുക. ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞശേഷം ഒലീവ് ഓയിലിൽ വഴറ്റുക. അതിലേക്ക് മുറിച്ചുവെച്ച ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്സിക്കം എന്നിവയും തക്കാളി പേസ്റ്റും ഇട്ട് വെള്ളമൊഴിക്കുക. തിളക്കാൻ തുടങ്ങുമ്പോൾ പരിപ്പ് ഇടുക. നന്നായി വേവിച്ച ശേഷം ഒരു ബ്ലെൻഡറിലിട്ട് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം വീണ്ടും ചൂടാക്കി ജീരകപ്പൊടിയും ഉപ്പും കുരുമുളകും ചേർത്താൽ രുചിയൂറും ടർക്കിഷ് പരിപ്പ് സൂപ്പ് തയാർ.




Tags:    
News Summary - Try delicious Turkish dishes at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.