ഇറച്ചിക്കറി രുചിയിലുള്ള ഉരുളക്കിഴങ്ങ് കറി


ബ്രേക്ക്ഫാസ്റ്റിനൊപ്പം പരീക്ഷിക്കാവുന്ന കിടിലൻ വെജിറ്റബ്ൾ കറികൾ

ഇറച്ചിക്കറി രുചിയിൽ ഉരുളക്കിഴങ്ങ് കറി

ചേരുവകൾ

1. ഉരുളക്കിഴങ്ങ് -മൂന്ന്

2. വെളിച്ചെണ്ണ -രണ്ട് ടേബ്ൾ സ്പൂൺ

3. പെരുംജീരകം -ഒരു ടീസ്പൂൺ

4. ഉള്ളി -മൂന്ന്

5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒരു ടേബ്ൾ സ്പൂൺ

6. കറിവേപ്പില -ആവശ‍്യത്തിന്

7. പച്ചമുളക് -മൂന്ന്

8. തക്കാളി -ഒന്ന്

9. മല്ലിപ്പൊടി -രണ്ടര ടീസ്പൂൺ

10. മുളകുപൊടി -ഒരു ടീസ്പൂൺ

11. മഞ്ഞൾപൊടി -അര ടീസ്പൂൺ

12. ഇറച്ചി മസാല പൊടി -ഒരു ടീസ്പൂൺ

13. തേങ്ങാപ്പാൽ -അര കപ്പ്

14. ഗരംമസാല പൊടി -അര ടീസ്പൂൺ

15. കുരുമുളക് പൊടി -ഒരു ടീസ്പൂൺ

16. ഉപ്പ് -ആവശ‍്യത്തിന്

17. മല്ലിയില -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. കുക്കര്‍ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടായി വരുമ്പോൾ പെരുംജീരകം ചേർത്ത് മൂപ്പിച്ച് ഉള്ളിയും ഇഞ്ചി-വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും പച്ചമുളകും ചേർത്ത് വഴറ്റി തക്കാളിയും ചേർത്ത് ഇളക്കി തക്കാളി വേവുന്നതു വരെ അടച്ചുവെക്കുക.

2. മറ്റൊരു പാൻ അടുപ്പിൽ വെച്ച് ഗരം മസാല ഒഴികെയുള്ള പൊടികളെല്ലാം ചേർത്ത് ചെറിയ തീയിൽ വറുത്തെടുക്കുക.

3. വറുത്തെടുത്ത പൊടികൾ വഴറ്റിവെച്ച ഉള്ളി-തക്കാളി കൂട്ടിൽ യോജിപ്പിച്ചെടുക്കുക.

4. ഉരുളക്കിഴങ്ങ് കഷണങ്ങളും ഗരംമസാല പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും വെള്ളവും തേങ്ങാപ്പാലും ചേർത്ത് യോജിപ്പിച്ച് കുക്കർ അടച്ചുവെച്ച് ചെറിയ തീയിൽ രണ്ടു വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക.

5. ശേഷം നന്നായി ഉടച്ച് മിക്സ് ചെയ്ത് മല്ലിയില ചേർത്ത് ഇളക്കുക. സ്വാദൂറും ഉരുളക്കിഴങ്ങ് കറി തയാർ.

ചന മസാല

ചന മസാല

ചേരുവകൾ

1. വെള്ളക്കടല -250 ഗ്രാം

2. ഓയിൽ -രണ്ട് ടേബ്ൾ സ്പൂൺ

3. ഉള്ളി -മൂന്ന്

4. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -ഒരു ടേബ്ൾ സ്പൂൺ

5. പച്ചമുളക് -മൂന്ന്

6. തക്കാളി -ഒന്ന്

7. മല്ലിപ്പൊടി -ഒന്നര ടേബ്ൾ സ്പൂൺ

8. മുളകുപൊടി -ഒരു ടീസ്പൂൺ

9. മഞ്ഞൾപൊടി -അര ടീസ്പൂൺ

10. ഗരംമസാല പൊടി -ഒരു ടീസ്പൂൺ

11. ഉപ്പ് -ആവശ‍്യത്തിന്

12. മല്ലിയില -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. കടല ആറു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കുക.

2. കുക്കറിൽ ഓയിലൊഴിച്ച് ചൂടാവുമ്പോൾ നീളത്തിൽ അരിഞ്ഞെടുത്ത ഉള്ളി ചേർത്ത് വഴറ്റി ഇഞ്ചി-വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർക്കുക.

3. പച്ചമണം മാറിയാൽ തക്കാളി ചേർത്ത് വഴറ്റി പൊടികളെല്ലാം ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.

4. പൊടികൾ പാകമായാൽ കുതിർത്തുവെച്ച വെള്ളക്കടലയും വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് കുക്കർ അടച്ചുവെച്ച് ചെറിയ തീയിൽ നാല് വിസിൽ വരുന്നതുവരെ വേവിക്കുക.

5. തീ ഓഫ് ചെയ്ത് 10 മിനിറ്റ് വെച്ച ശേഷം മൂടി തുറന്ന് നന്നായി മല്ലിയില ചേർത്ത് ഇളക്കി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.

ബട്ടർ പനീർ

ബട്ടർ പനീർ

ചേരുവകൾ

1. പനീർ -200 ഗ്രാം

2. ഓയിൽ -രണ്ട് ടേബ്ൾ സ്പൂൺ

3. നല്ല ജീരകം -ഒരു ടീസ്പൂൺ

4. പട്ട -ചെറിയ കഷണം

5. ഏലക്ക -മൂന്ന്

6. ഗ്രാമ്പൂ -മൂന്ന്

7. ഇഞ്ചി -ചെറിയ കഷണം

8. വെളുത്തുള്ളി -ആറ് അല്ലി

9. വറ്റൽ മുളക് -മൂന്ന്

10. ഉള്ളി -രണ്ട്

11. തക്കാളി -ഒന്ന്

12. അണ്ടിപ്പരിപ്പ് -10

13. മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

14. മുളകുപൊടി -ഒരു ടീസ്പൂൺ

15. ഉപ്പ് -ആവശ‍്യത്തിന്

16. ബട്ടർ -ഒരു ടേബ്ൾ സ്പൂൺ

17. കസൂരിമേത്തി -ഒരു ടേബ്ൾ സ്പൂൺ

18. ഫ്രഷ് ക്രീം -അര കപ്പ്

തയാറാക്കുന്ന വിധം

1. സ്റ്റൗവിൽ പാൻ വെച്ച് ചൂടാകുമ്പോൾ രണ്ട് ടേബ്ൾ സ്പൂൺ എണ്ണ ഒഴിച്ച് പനീർ വറുത്തുകോരുക.

2. അതേ എണ്ണയിലേക്ക് ജീരകം, പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക.

3. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും വറ്റൽ മുളകും ഉള്ളിയും തക്കാളിയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വഴറ്റി മല്ലിപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.

4. അൽപം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

5. പാനിൽ ബട്ടർ ചൂടാക്കി അരച്ചുവെച്ച കൂട്ട് ഒഴിച്ച് തിള വരുമ്പോൾ വറുത്തുവെച്ച പനീറും പാകത്തിന് ഉപ്പും കസൂരിമേത്തിയും ചേർത്ത് രണ്ട് മിനിറ്റ് ചെറിയ തീയിൽ തിളപ്പിച്ച് ഫ്രഷ് ക്രീമും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. രുചിയൂറും ബട്ടർ പനീർ തയാർ.

മിക്സ് വെജ് കുറുമ


മിക്സ് വെജ് കുറുമ

ചേരുവകൾ

1. വെളിച്ചെണ്ണ -രണ്ട് ടേബ്ൾ സ്പൂൺ

2. ഉള്ളി -ഒന്ന്

3. തക്കാളി -ഒന്ന്

4. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -രണ്ട് ടീസ്പൂൺ

5. പച്ചമുളക് -രണ്ട്

6. കാരറ്റ് -ഒന്ന്

7. ബീൻസ് -100 ഗ്രാം

8. ഉരുളക്കിഴങ്ങ് -ഒന്ന്

9. ഗ്രീൻപീസ് -അര കപ്പ്

10. തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്

11. പെരുംജീരകം -അര ടീസ്പൂൺ

12. കറുവപ്പട്ട -ചെറിയ കഷണം

13. വെളിച്ചെണ്ണ -രണ്ട് ടേബ്ൾ സ്പൂൺ

14. മല്ലിപ്പൊടി -ഒരു ടീസ്പൂൺ

15. മല്ലിയില -മൂന്ന് ടേബ്ൾ സ്പൂൺ

16. ഉപ്പ് -ആവശ്യത്തിന്

17. കടുക് -അര ടീസ്പൂൺ

18. കറിവേപ്പില -ആവശ‍്യത്തിന്

19. വറ്റൽമുളക് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. ഗ്രീൻപീസ് കുതിർത്തുവെക്കുക.

2. കുക്കർ അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ നീളത്തിൽ അരിഞ്ഞുവെച്ച ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

3. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി ചതച്ചതും അരിഞ്ഞുവെച്ച പച്ചമുളകും ചേർത്ത് വഴറ്റുക.

4. കുതിർത്തുവെച്ച ഗ്രീൻപീസും മല്ലിപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് കുക്കർ അടച്ചുവെച്ച് ഗ്രീൻപീസ് പകുതി വേവാകുന്നതു വരെ വേവിക്കുക.

5. ശേഷം മൂടി തുറന്ന് അതിലേക്ക് അരിഞ്ഞുവെച്ച കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് ഇളക്കി പാകത്തിന് വെള്ളമൊഴിച്ച് കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക.

6. മിക്സിയുടെ ജാറിൽ തേങ്ങ, പെരുംജീരകം, ചെറിയ കഷണം പട്ട എന്നിവ അൽപം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക.

7. അരച്ചെടുത്ത തേങ്ങ വേവിച്ചെടുത്ത പച്ചക്കറിയിൽ ചേർത്ത് ഇളക്കി കറി കുറുകിവരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.

8. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് താളിച്ച് കുറുമയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. സ്വാദിഷ്ടമായ വെജിറ്റബ്ൾ കുറുമ തയാർ.

കോളിഫ്ലവർ മസാല


കോളിഫ്ലവർ മസാല

ചേരുവകൾ

1. കോളിഫ്ലവർ -500 ഗ്രാം

2. ഓയിൽ -രണ്ട് ടേബ്ൾ സ്പൂൺ

3. നല്ല ജീരകം -ഒരു ടീസ്പൂൺ

4. പട്ട -ചെറിയ കഷണം

5. ഏലക്ക -രണ്ട്

6. ഗ്രാമ്പൂ -രണ്ട്

7. വറ്റൽമുളക് -മൂന്ന്

8. ഇഞ്ചി -ചെറിയ കഷണം

9. വെളുത്തുള്ളി -ആറ് അല്ലി

10. ഉള്ളി -രണ്ട്

11. തക്കാളി -ഒന്ന്

12. അണ്ടിപ്പരിപ്പ് -10

13. മല്ലിപ്പൊടി -ഒരു ടീസ്പൂൺ

14. മഞ്ഞൾപൊടി -അര ടീസ്പൂൺ

15. ഉപ്പ് -ആവശ‍്യത്തിന്

16. കസൂരിമേത്തി -ഒരു ടേബ്ൾ സ്പൂൺ

17. മല്ലിയില -ആവശ‍്യത്തിന്

18. ഫ്രഷ് ക്രീം -അര കപ്പ്

തയാറാക്കുന്ന വിധം

1. ചെറിയ ഇതളുകളായി അടര്‍ത്തിയെടുത്ത കോളി ഫ്ലവർ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരി മാറ്റിവെക്കുക.

2. സ്റ്റൗവിൽ പാൻ വെച്ച് ചൂടാകുമ്പോൾ ഒരു ടേബ്ൾ സ്പൂൺ എണ്ണ ഒഴിച്ച് ജീരകം, പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്ത് മൂപ്പിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വറ്റൽമുളകും ഉള്ളിയും തക്കാളിയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വഴറ്റി മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വെന്തുവന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.

3. ചൂടാറിയാൽ അൽപം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

4. പാനിൽ അരച്ചുവെച്ച കൂട്ട് ഒഴിച്ച് തിള വരുമ്പോൾ വറുത്തുവെച്ച കോളിഫ്ലവറും പാകത്തിന് ഉപ്പും കസൂരിമേത്തിയും ചേർക്കുക.

5. തിള വരുമ്പോൾ ഫ്രഷ് ക്രീമും മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. രുചികരമായ കോളിഫ്ലവർ മസാല തയാർ.




Tags:    
News Summary - Try delicious vegetable curries for breakfast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.