ഉന്നക്കായ
ചേരുവകൾ
1. നേന്ത്രപ്പഴം -മൂന്ന്
2. തേങ്ങ ചിരകിയത് -ഒരു കപ്പ്
3. നെയ്യ് -ഒരു ടേബ്ൾ സ്പൂൺ
4. കശുവണ്ടി -ആവശ്യത്തിന്
5. ഉണക്ക മുന്തിരി -ആവശ്യത്തിന്
6. പഞ്ചസാര -ആവശ്യത്തിന്
7. ഏലക്ക പൊടിച്ചത് -ആവശ്യത്തിന്
8. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. നേന്ത്രപ്പഴം രണ്ടായി മുറിച്ചു പുഴുങ്ങുക.
2. പുഴുങ്ങിയ പഴം ചെറു ചൂടോടെതന്നെ തൊലിയും കുരുവും കളഞ്ഞു നന്നായി ഉടച്ചെടുക്കാം.
3. ഉടച്ചെടുത്ത പഴം കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം.
4. ഫില്ലിങ് തയാറാക്കാൻ ഒരു ഫ്രൈ പാൻ സ്റ്റൗവിൽവെച്ച് ചൂടാക്കുക. ചൂടായ പാനിലേക്കു നെയ്യ് ചേർക്കാം.
5. നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് യോജിപ്പിച്ച് ഉണക്ക മുന്തിരിയും ചേർത്തു ഫ്രൈ ചെയ്യുക. ഇതിലേക്കു തേങ്ങ ചിരകിയത് ചേർത്തു മിക്സ് ചെയ്യാം. ആവശ്യത്തിന് പഞ്ചസാര തേങ്ങയിലേക്കു ചേർത്തുകൊടുക്കാം.
6. ഒന്ന് മിക്സ് ചെയ്തശേഷം കുറച്ചു ഏലക്ക പൊടികൂടി ചേർത്ത് യോജിപ്പിച്ച് തേങ്ങ ഡ്രൈ ആയാൽ സ്റ്റൗ ഓഫ് ചെയ്യാം.
ഉന്നക്കായ തയാറാക്കാൻ
1. കൈയിൽ നെയ്യ്/വെളിച്ചെണ്ണ തടവുക. കുഴച്ചുവെച്ച പഴത്തിൽനിന്ന് കുറച്ചെടുത്തു ഒന്ന് ഉരുട്ടിയശേഷം കൈവെള്ളയിൽവെച്ച് പരത്തിയെടുക്കാം.
2. പരത്തിയതിന്‍റെ നടുവിലായി ഫില്ലിങ് ആവശ്യത്തിന് വെച്ചശേഷം ഫില്ലിങ് ഉള്ളിൽ വരുംവിധം മടക്കാം.
3. കൈകൊണ്ട് വശങ്ങൾ ഒട്ടിച്ച് ഇരുകൈയും ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പാക്കി എടുക്കണം
4. ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. രുചിയൂറും ഉന്നക്കായ തയാർ.
അരി ലഡു
ചേരുവകൾ
1. പുഴുക്കലരി -ഒരു കപ്പ്
2. തേങ്ങ -ഒരു കപ്പ്
3. ശർക്കര -250 ഗ്രാം
4. ഏലക്ക -രണ്ട്
5. അണ്ടിപ്പരിപ്പ് -അലങ്കാരത്തിന്
തയാറാക്കുന്ന വിധം
1. അരി കഴുകി വൃത്തിയാക്കി വെള്ളം വറ്റുന്നതുവരെ മാറ്റിവെക്കുക.
2. ഒരു പാത്രം ചൂടാക്കി ബ്രൗൺ നിറമാകുന്നതുവരെ അരി വറുത്തെടുക്കാം.
3. ചൂടാറിയശേഷം മിക്സിയിലിട്ട് ഏലക്ക ചേർത്ത് പുട്ടുപൊടി പരുവത്തിൽ പൊടിച്ചശേഷം പാത്രത്തിലേക്കു മാറ്റാം.
4. മറ്റൊരു പാത്രത്തിൽ ശർക്കര പൊടിച്ചെടുത്ത് മിക്സിയുടെ ജാറിൽ തേങ്ങ ചേർത്തു ചതച്ചെടുക്കാം. ഇവ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം.
5. അരിപ്പൊടിയും തേങ്ങാ പേസ്റ്റും നന്നായി ചേരുന്നതുവരെ ഇളക്കി യോജിപ്പിച്ചെടുക്കാം.
6. ഈ മിശ്രിതം ഉപയോഗിച്ച് ചെറിയ ലഡു ഉണ്ടാക്കാം.
7. ഒരു അണ്ടിപ്പരിപ്പ് മുകളിൽവെച്ച് അലങ്കരിച്ച് പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം.
കോഴി അട
ചേരുവകൾ
1. ചിക്കൻ (എല്ലില്ലാത്തത്) -500 ഗ്രാം
2. മൈദ -250 ഗ്രാം
3. തേങ്ങ -ഒരു മുറി
4. പെരുംജീരകം -അര ടീസ്പൂൺ
5. പച്ചമുളക് (കനം കുറച്ച് അരിഞ്ഞത്) -അഞ്ച്
6. ഇഞ്ചി (കനം കുറച്ച് അരിഞ്ഞത്) -മീഡിയം പീസ്
7. കറിവേപ്പില (ചെറുതായി അരിഞ്ഞത്) -മൂന്നോ നാലോ കൈ
8. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
9. മുളകുപൊടി -ഒരു ടീസ്പൂൺ
10. സവാള (ചെറുതായി അരിഞ്ഞത്) -നാല്
11. വെളിച്ചെണ്ണ -ആവശ്യത്തിന്
12. ഗരം മസാല -അൽപം
13. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. മൈദ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
2. ചിക്കൻ മിക്സിയിലിട്ട് ക്രഷ് ചെയ്തെടുക്കാം. ശേഷം ഉപ്പും മഞ്ഞളും മുളകുപൊടിയും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
3. ചിരകിയെടുത്ത തേങ്ങയും പെരുംജീരകവും മിക്സിയിലിട്ട് അടിച്ചെടുക്കാം.
4. കുഴിയുള്ള പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് സവാള മൂപ്പിച്ചെടുക്കാം.
5. പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റി ഇതിലേക്ക് തേങ്ങയും ക്രഷ് ചെയ്ത ചിക്കനും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.
6. അഞ്ചു മിനിറ്റിനുശേഷം ചെറിയ തീയിൽ കരിഞ്ഞ് പോവാതെ നന്നായി ഉണങ്ങുന്നതുവരെ മസാല വഴറ്റാം.
7. മൈദ പരത്തിയശേഷം വട്ടത്തിൽ മുറിച്ചെടുത്ത് (അടയുടെ അച്ച് ഉപയോഗിച്ചാൽ ഷേപ്പ് ലഭിക്കും) മസാല വെച്ച് മടക്കി സൈഡ് പിരിച്ച് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
വെജ് സ്പ്രിങ് റോൾ
ചേരുവകൾ
1. വെളുത്തുള്ളി -ഒരു ടേബ്ൾ സ്പൂൺ
2. സവാള (ചെറുതായി അരിഞ്ഞത്) -ഒന്ന്
3. കാപ്സിക്കം -അര പീസ്
4. കാബേജ് (ചെറുതായി അരിഞ്ഞത്) -ഒരു കപ്പ്
5. കാരറ്റ് (ചെറുതായി മുറിച്ചത്) -ഒന്ന്
6. ബീൻസ് -നാല്
7. മുളകുപൊടി -ഒരു ടീസ്പൂൺ
8. കുരുമുളകുപൊടി -ഒരു ടീസ്പൂൺ
9. സോയാസോസ് -ഒരു ടീസ്പൂൺ
10. ചില്ലി വിനാഗിരി -ഒരു ടീസ്പൂൺ
11. മൈദ -ഒരു കപ്പ്
12. എണ്ണ -വറുക്കാൻ ആവശ്യത്തിന്
13. ഉപ്പ് -ആവശ്യത്തിന്
14. വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർക്കുക. അതിൽതന്നെ സവാള ഒന്നു വഴറ്റിയെടുക്കാം.
2. വഴന്നശേഷം പച്ചക്കറികൾ, പൊടികൾ, ഉപ്പ്, സോസുകൾ എന്നിവ ചേർക്കാം.
3. മൂന്നു മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക.
4. മൈദ കലക്കി ദോശ ചുട്ടെടുക്കാം.
5. ചുട്ടെടുത്ത ദോശയിൽ വെജ് മിക്സ് വെച്ച് മടക്കി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. വെജ് സ്പ്രിങ് റോൾ തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.