പൃഥ്വിരാജിനിപ്പോൾ റോൾ പലതാണ്. നടൻ, സംവിധായകൻ, നിർമാതാവ്... ഇതിലെല്ലാമുപരി ആലിയുടെ'േബ്രാ ഡാഡി' എന്ന വമ്പൻ റോളും. ദുബൈ അഡ്രസ് ഡൗൺടൗണിലേക്ക് പൃഥ്വിയെ കാണാൻ എത്തിയപ്പോൾ അച്ഛനൊപ്പം ഭക്ഷണം കഴിക്കാൻ അവളുമുണ്ടായിരുന്നു, ഏഴു വയസ്സുകാരി അലംകൃത. അൽപം കഴിഞ്ഞ് അഭിമുഖത്തിനായി മീറ്റിങ് റൂമിലേക്കെത്തിയപ്പോൾ ആലിയെ കൂട്ടാതെയായിരുന്നു പൃഥ്വിയുടെ വരവ്. എന്തുകൊണ്ടാണ് അവളെ മാധ്യമങ്ങൾക്കുമുന്നിലോ സമൂഹമാധ്യമങ്ങളിലോ പ്രസൻറ് ചെയ്യാത്തതെന്നു ചോദിച്ചാൽ പൃഥ്വിക്ക് കൃത്യമായ ഉത്തരമുണ്ട്. നിലപാടുകളിൽ രാജിയില്ലാത്ത മലയാളത്തിെൻറ യുവ സൂപ്പർ നായകന് കുടുംബകാര്യത്തിലുമുണ്ട് വ്യക്തമായ കാഴ്ചപ്പാടുകൾ. കലാരംഗത്തെ സംഭാവനകൾക്ക് യു.എ.ഇ സർക്കാർ നൽകിയ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബൈയിലെത്തിയ പൃഥ്വിരാജ് സുകുമാരൻ കുടുംബ, സൗഹൃദ, സിനിമ വിശേഷങ്ങൾ മാധ്യമം 'കുടുംബ'വുമായി പങ്കുവെക്കുന്നു.
അവൾ കുറച്ചുകൂടെ വലുതാവെട്ട. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതിൽനിന്ന് അവളെ മാറ്റിനിർത്തിയാൽ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ഇത് മാറിയേക്കും
സെലിബ്രിറ്റികളുടെ കുഞ്ഞുമക്കൾക്കുപോലും ഫേസ്ബുക്കും ഇൻസ്റ്റ പേജും ലക്ഷക്കണക്കിന് ഫോളോവേഴ്സുമുള്ള കാലമാണിത്. 'അലംകൃത പൃഥ്വിരാജ്' എന്നൊരു പേര് കണ്ടാൽ ഫോളോവേഴ്സ് ഇടിച്ചുകയറുന്ന ഇൗ കാലത്ത് ആലിയുടെ എത്ര ചിത്രങ്ങൾ നിങ്ങൾ സമൂഹമാധ്യമത്തിൽ കണ്ടിട്ടുണ്ട്. വല്ലപ്പോഴും ബർത്ത്ഡേ ദിവസം പോസ്റ്റ് ചെയ്യുന്ന അപൂർവം ചില ചിത്രങ്ങൾ കണ്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് ആലിയെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതെന്ന് ചോദിച്ചാൽ പൃഥ്വിക്ക് കൃത്യമായ ഉത്തരമുണ്ട്- 'ഇതൊരു അകറ്റിനിർത്തലല്ല. അവൾക്ക് തിരിച്ചറിയപ്പെടുന്ന പബ്ലിക് പ്രൊഫൈൽ തൽക്കാലം വേണ്ടെന്നുവെച്ചതാണ്. അത് ഉൾക്കൊള്ളാനുള്ള പ്രായം അവൾക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവിധം തൽക്കാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എെൻറയും സുപ്രിയയുടെയും തീരുമാനം.
അവൾ കുറച്ചുകൂടെ വലുതാവെട്ട. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതിൽനിന്ന് അവളെ മാറ്റിനിർത്തിയാൽ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ഇത് മാറിയേക്കും. അവൾക്കിപ്പോൾതന്നെ ഇതേക്കുറിച്ച് ചെറിയ തിരിച്ചറിവുകൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്തുപോകുേമ്പാൾ എന്നോടൊപ്പംനിന്ന് ഫോേട്ടാ എടുക്കാൻ മറ്റുള്ളവർ വരുേമ്പാൾ അച്ഛെൻറ ഫോേട്ടാ എടുക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് അവൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അവളെ അതിൽനിന്ന് മാറ്റിനിർത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയുമാണ് ഞങ്ങൾ. കുറച്ചുകൂടി പ്രായമാകുേമ്പാൾ അവൾക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയും. എെൻറ ലോകമിതാണ്, അച്ഛെൻറയും അമ്മയുടെയും ജോലി ഇതാണ്, എെൻറ ജീവിതരീതി ഇതാണ് എന്നൊക്കെ മനസ്സിലായിത്തുടങ്ങുന്നതുവരെ അവൾ ഇങ്ങനെ പോെട്ട.'
ആലിയുടെ ചിത്രങ്ങളില്ലെങ്കിലും അവൾ വരച്ച ചിത്രങ്ങളും എഴുതിയ കുഞ്ഞുകവിതകളും പൃഥ്വിയും സുപ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതേക്കുറിച്ച്. 'അവൾക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്. അത് ലൈഫ് ലോങ് േഹാബിയായി മാറുമോ എന്നറിയില്ല. രണ്ടുമൂന്ന് വർഷമായി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചുതുടങ്ങിയശേഷം വായനയിൽ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. അവൾക്ക് ഏതുതരം പുസ്തകങ്ങളാണ് വായിക്കാൻ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞാനും സുപ്രിയയുമാണ്. കാരണം, അവൾക്ക് അത് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ. വായനയിലെ ടേസ്റ്റും പ്രാധാന്യവുമെല്ലാം പഠിച്ചുവരുന്നതല്ലേയുള്ളൂ.'
നസ്റിയ, സൗഹൃദത്തിെൻറ കണക്ടിവിറ്റി
ഫഹദ്-നസ്റിയ, ദുൽഖർ-അമാൽ, പൃഥ്വിരാജ്-സുപ്രിയ... സമൂഹമാധ്യമത്തിലെ ഹിറ്റ് കോംബോയാണ് ഇവരുടെ ചിത്രങ്ങൾ. സിനിമയിൽ ആരോഗ്യകരമായ മത്സരം നടക്കുേമ്പാഴും ഇവരുടെ സൗഹൃദത്തിന് ഇരട്ടി സ്നേഹമാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടക്കിടെ തലപൊക്കും. ഇൗ തിരക്കിനിടയിലും ഇങ്ങനെയുള്ള കൂടിച്ചേരലുകൾ എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ അതിെൻറ ക്രെഡിറ്റ് നസ്റിയക്കാണെന്ന് പൃഥ്വിരാജ് പറയും. 'നച്ചുവാണ് ഞങ്ങളുടെ സൗഹൃദത്തിെൻറ കണക്ടിവിറ്റി. ഞാനും ചാലുവും (ദുൽഖർ) ഫഹദും എറണാകുളത്ത് അഞ്ച്^പത്ത് കിലോമീറ്ററിനുള്ളിലാണ് താമസം. ലോക്ഡൗൺകാലത്താണ് കൂടുതലും ഒരുമിച്ചുകൂടിയിരുന്നത്. ആ സമയത്ത് സിനിമ ഉണ്ടായിരുന്നില്ലല്ലോ. ഇടക്കിടെ ഞങ്ങൾ മൂന്നു കുടുംബങ്ങൾക്കും ഒത്തുചേരാൻ അവസരമൊരുക്കിയിരുന്നത് ലോക്ഡൗണാണ്. ചിലപ്പോൾ അവർ എെൻറ വീട്ടിലേക്കു വരും, അല്ലെങ്കിൽ ഞാൻ അവരുടെ വീട്ടിലേക്കു പോകും. ഞങ്ങളുടെ കൂടിച്ചേരലുകൾ ഒട്ടും സിനിമാസംബന്ധമല്ല. നിങ്ങൾക്ക് അടുത്ത സുഹൃത്ത് എങ്ങനെയാണോ, അതുപോലെയാണ് എനിക്ക് അവരും. ദുൽഖറിെൻറ മോളും ആലിയും വലിയ കൂട്ടാണ്. ഒരുമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളാണ് അവർ.'
അമ്മ വളർത്തിയ മക്കൾ
നിലപാടുകളിലെ കാർക്കശ്യംമൂലം പല വിവാദങ്ങളിലും അകപ്പെട്ട നടനാണ് പൃഥ്വിരാജ്. സിനിമാജീവിതത്തിെൻറ തുടക്കകാലത്ത് വിവാദങ്ങളുടെ വേലിയേറ്റമായിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിെൻറ പേരിലും അടുത്തിടെ സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് വിധേയനായിരുന്നു. അപ്പോഴും അണുവിട പിന്നോട്ടുമാറാത്ത പൃഥ്വിരാജിനോട് ഇൗ ബോൾഡ്നസ് കിട്ടിയത് അമ്മയിൽനിന്നാണോ എന്നു ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: 'അമ്മ വളർത്തിയ മക്കളാണ് ഞാനും ഇന്ദ്രനും. അച്ഛൻ ഉണ്ടായിരുന്ന കാലത്തും അമ്മയാണ് ഞങ്ങളെ വളർത്തിയത്. അച്ഛന് സിനിമകളൊക്കെയായി യാത്രകളായിരുന്നല്ലോ. ഇന്ന് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഗുണങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ട് എങ്കിൽ അത് അച്ഛനമ്മമാരിൽനിന്ന് കിട്ടിയ ഗുണങ്ങൾതന്നെയാണ്. അമ്മയാണ് ഞങ്ങളുടെ ശക്തി. അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ച് എനിക്കൊരു നേട്ടമുണ്ടാകുേമ്പാൾ, അംഗീകാരം കിട്ടുേമ്പാൾ. അപ്പോഴാണ് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നത്. ഇത് കാണാൻ അച്ഛനില്ലല്ലോ എന്ന് സങ്കടം തോന്നാറുണ്ട്. അല്ലാതെ, പ്രതിസന്ധിഘട്ടങ്ങളിലല്ല അച്ഛനെ മിസ് ചെയ്യുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ ഞാൻ കൂടുതലും ആശ്രയിക്കാറുള്ളത് എന്നെത്തന്നെയാണ്.'
ലൂസിഫറും എംപുരാനും പോലുള്ള ചിത്രങ്ങൾ ഒ.ടി.ടിയിൽ സങ്കൽപിക്കാൻ കഴിയില്ല. എന്നാൽ, ജോജി പോലുള്ള ചിത്രങ്ങൾക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമായാലും മതി. കാരണം, ഈ ചിത്രമെല്ലാം ഒറ്റക്കിരുന്ന് കാണാൻ കഴിയും
ഇപ്പോൾ രണ്ടാംഘട്ട ചിത്രീകരണം നടക്കുന്ന ആടുജീവിതത്തിെൻറ ഷൂട്ടിങ്ങിനിടെയായിരുന്നു ലോകം മുഴുവൻ ലോക്ഡൗണിലായത്. നാട്ടിലെത്താൻ കഴിയാതെ മൂന്നു മാസത്തോളമാണ് പൃഥ്വിയും സംഘവും ജോർഡനിൽ കുടുങ്ങിയത്. 'ജോർഡൻ എന്നുപറയുേമ്പാൾ പലരും ധരിച്ചിരുന്നത് അമ്മാൻ നഗരത്തിലാണെന്നാണ്. അമ്മാനിൽനിന്ന് നാലര മണിക്കൂർ വണ്ടിയോടിച്ച് മരുഭൂമിയുടെ നടുവിലായിരുന്നു ഷൂട്ടിങ് സെറ്റ്. ഡെേസർട്ട് ക്യാമ്പിലായിരുന്നു മൂന്നുമാസവും താമസം. എന്നാൽ, ഭക്ഷണത്തിെൻറ കാര്യത്തിൽ ഒരു കുറവും വരാതിരിക്കാൻ നിർമാതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ, എന്നു തിരിച്ചുപോകാൻ കഴിയും എന്ന ചോദ്യമായിരുന്നു ഞങ്ങളെ അലട്ടിയിരുന്നത്.
ഇതിനു മാത്രം ഉത്തരം കിട്ടിയിരുന്നില്ല. മൂന്നു മാസം അവിടെ നിൽക്കണം എന്നു പറഞ്ഞാലും ഞങ്ങൾ പൂർണ മനസ്സോടെ നിൽക്കും. മൂന്നു വർഷം കഴിഞ്ഞും തിരിച്ചുപോകാൻ പറ്റാത്ത എത്രയോ പ്രവാസികൾ ഉണ്ട്. അപ്പോൾ ഞങ്ങളുടെ മൂന്നുമാസം അത്ര വലിയ ഒരു കാലാവധി അല്ല. പക്ഷേ, ഞങ്ങൾക്ക് അങ്ങനെയൊരു ഉത്തരം കിട്ടിയിരുന്നില്ല. ആ അനിശ്ചിതാവസ്ഥയായിരുന്നു ഏറ്റവും കൂടുതൽ മാനസിക സംഘർഷമുണ്ടാക്കിയത്. അല്ലാതെ ഒരു കുറവും അവിടെ ഉണ്ടായിരുന്നില്ല.'
ഏതൊരു സിനിമയും തിയറ്ററിൽ കാണണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. തിയറ്ററിൽ കാണാൻ പറ്റാത്തത് നിരാശതന്നെയാണ്. എന്നാൽ, ഒ.ടി.ടിയുടെ സാധ്യതകൾ ഇക്കാലത്ത് നാം പരമാവധി ഉപയോഗപ്പെടുത്തണം. വെസ്റ്റേൺ രാജ്യങ്ങളിൽ മൂന്നുവർഷം മുേമ്പ ഇൗ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. ഇതെല്ലാം എന്നാണെങ്കിലും സംഭവിക്കേണ്ടിയിരുന്നതാണ്. കോവിഡ് എത്തിയതോടെ അൽപം നേരത്തേ സംഭവിച്ചു എന്നു മാത്രം.
ഒ.ടി.ടിയും വലിയൊരു സാധ്യതയും വെല്ലുവിളിയുമാണ്. എല്ലാ സിനിമയും ഒ.ടി.ടിക്കായി ചെയ്യാൻ കഴിയില്ല. ഓരോ സിനിമയുടെയും തിരക്കഥ എഴുതുന്ന സമയം മുതൽ സംവിധായകെൻറയും തിരക്കഥാകൃത്തിെൻറയും മുന്നിൽ തെളിയുന്ന വെല്ലുവിളിയായിരിക്കും ഒ.ടി.ടി. ഇത് ഒറ്റക്കിരുന്ന് കാണേണ്ട സിനിമയാണോ അതോ കുറെ പേർ ചേർന്ന് കാണേണ്ടതാണോ എന്ന് ആദ്യമേ തീരുമാനിക്കണം. ഒറ്റക്കിരുന്ന് കാണുേമ്പാൾ പുഞ്ചിരിയാണെങ്കിൽ ഒരുപാടുപേർ കൂടിയിരിക്കുേമ്പാൾ അതൊരു പൊട്ടിച്ചിരിയായി മാറും.
ലൂസിഫറും എംപുരാനും പോലുള്ള ചിത്രങ്ങൾ ഒ.ടി.ടിയിൽ സങ്കൽപിക്കാൻ കഴിയില്ല. എന്നാൽ, ജോജി പോലുള്ള ചിത്രങ്ങൾക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമായാലും മതി. കാരണം, ഈ ചിത്രമെല്ലാം ഒറ്റക്കിരുന്ന് കാണാൻ കഴിയും. വലിയ താരങ്ങൾ ഒ.ടി.ടിക്കായി സിനിമ ചെയ്യുന്ന കാലം വരാനിരിക്കുന്നതേയുള്ളൂ. രാജ്യാന്തര ശ്രദ്ധ ലഭിക്കുന്നതിനാൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന സിനിമകളായിരിക്കണം ഇനി ചെയ്യേണ്ടത്.
സിനിമയുടെ ചെലവ് ഗണ്യമായി കുറയാൻ കോവിഡ് കാരണമായി. നേരത്തേ 250 പേരെ െവച്ച് ഷൂട്ട് ചെയ്തിരുന്ന സിനിമ ഇപ്പോൾ 50 പേരെ വെച്ചാണ് എടുക്കുന്നത്. രണ്ടോ മൂന്നോ മാസംകൊണ്ട് ചിത്രീകരിച്ചിരുന്നത് ഒരുമാസത്തിൽ താഴെയായി. സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിക്കുന്നതിലേക്കും ഇത് വഴിവെച്ചു.
ഭ്രമം ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിെൻറ മലയാളം പതിപ്പാണെങ്കിലും മലയാളത്തിലേക്ക് അതേപടി പകർത്തിയതല്ല. ലൂസിഫറിെൻറ ഷൂട്ടിങ്ങിനിടെ വിവേക് ഒബ്റോയിയാണ് അന്ധാദുനിെൻറ റീമേക്കിങ്ങിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ചിത്രം കണ്ടപ്പോൾ അത് മലയാളത്തിൽ നിർമിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അഭിനയിക്കാനായിരുന്നു യോഗം.
ബ്രോ ഡാഡി തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. തിയറ്ററിൽ ഇറക്കാൻ വേണ്ടി ചെയ്യുന്ന സിനിമയാണത്. പക്ഷേ, ഇക്കാര്യത്തിൽ ഒരു ഉറപ്പും പറയാൻ കഴിയില്ല. ആടുജീവിതം വീണ്ടും ഡിസംബറിൽ ഷൂട്ടിങ് തുടങ്ങും. പലരും ചോദിക്കാറുണ്ട് ആടുജീവിതത്തിെൻറ അവസ്ഥ. പുതിയ സിനിമകളുമായി വരുന്നവരോട് നാലുവർഷമായി പറയുന്ന എക്സ്ക്യൂസാണ് ആടുജീവിതം. സൈറ നരസിംഹ റെഡ്ഡിയുമായി ബന്ധപ്പെട്ട് നാലുവർഷം മുമ്പ് ചിരഞ്ജീവി സംസാരിച്ചിരുന്നു. 'ആടുജീവിത'ത്തിെൻറ േപരുപറഞ്ഞാണ് അന്ന് ആ സിനിമയിൽനിന്ന് വിട്ടുനിന്നത്. രണ്ടു വർഷത്തിനുശേഷം സിനിമയുടെ പ്രമോഷനായി അദ്ദേഹം വിളിച്ചിരുന്നു. അന്നും പറഞ്ഞത് 'ആടുജീവിത'ത്തിെൻറ പേരുതന്നെയാണ്. രണ്ടുവർഷം കഴിഞ്ഞപ്പോഴും ഒരേ എക്സ്ക്യൂസാണോ പറയുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആ ചിത്രം ഇങ്ങെന നീണ്ടുപോകുകയാണ്. പ്രവാസികളുടെ കഥ പറയുന്ന സിനിമയാണത്. പ്രവാസികൾ കേരളത്തിെൻറ സാംസ്കാരിക, സാമ്പത്തിക ഘടനയുടെ പ്രധാന ഭാഗമാണ്. നാടിനും വീടിനുമായി നാടുവിട്ട് ജോലിചെയ്യുന്നവരാണവർ. മലയാള സിനിമയുടെ അന്താരാഷ്ട്ര വിപണിയുടെ വളർച്ചയിൽ പ്രവാസികൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഞാൻ നിർമിക്കുന്ന മറ്റൊരു ചിത്രമാണ് ഗോൾഡ്. അതിെൻറ ചിത്രീകരണം പുരോഗമിക്കുന്നു. അൽഫോൻസ് പുത്രനാണ് സംവിധാനം.
പ്രഫഷനൽ ലൈഫിനും വ്യക്തിജീവിതത്തിനും പുറത്തുനടക്കുന്ന വിഷയങ്ങളിൽ സൗകര്യപൂർവം കണ്ണടക്കാറുണ്ട്. ജീവിതവും തൊഴിൽ മേഖലയും എന്നെ പഠിപ്പിച്ചത് അതാണ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ ഞാൻ ഗൗനിക്കാറില്ല.
മലയാള സിനിമയും ദുബൈയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിെൻറ തെളിവാണ് പൃഥ്വിക്ക് നൽകിയ വിസ ആദരം. ഏതു ലോക്ഡൗൺ കാലത്തും മുൻകൂർ അനുമതിയില്ലാതെ യു.എ.ഇയിൽ പോയിവരാമെന്നതാണ് ഇതിെൻറ മറ്റൊരു പ്രത്യേകത
ദുബൈയുടെ സ്നേഹം
വിവിധ മേഖലയിൽ കഴിവുതെളിയിക്കുന്നവർക്ക് യു.എ.ഇ നൽകുന്ന അംഗീകാരംകൂടിയാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. മലയാള സിനിമയും ദുബൈയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിെൻറ തെളിവാണ് പൃഥ്വിക്ക് നൽകിയ വിസ ആദരം. ഏതു ലോക്ഡൗൺ കാലത്തും മുൻകൂർ അനുമതിയില്ലാതെ യു.എ.ഇയിൽ പോയിവരാമെന്നതാണ് ഇതിെൻറ മറ്റൊരു പ്രത്യേകത. ദുബൈ മലയാളികളുടെ രണ്ടാം വീടാണെന്നു പറയുന്ന പൃഥ്വിരാജ് ഇത് മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും കരുതുന്നു. ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാകും ദുബൈ. നിരവധി സിനിമകൾ ഷൂട്ട് ചെയ്യുന്ന സ്ഥലമാണ് ദുബൈ. ഇതിനെല്ലാം േപ്രാത്സാഹനം നൽകുന്നതാണ് ഗോൾഡൻ വിസ അനുവദിക്കാനുള്ള തീരുമാനം. കലാകാരന്മാെര പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ അഭിനന്ദനാർഹമാണ്. ഇത് സിനിമക്ക് ഗുണകരമാകുമെന്നും പൃഥ്വി പ്രത്യാശ പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.