ദേശീയ ആർച്ചറി താരം അനാമിക സുരേഷ് ഇനി കേരള സർക്കാറിെൻറ സഹായത്തിൽ സ്വന്തം അമ്പും വില്ലുമേന്തി പരിശീലനത്തിനിറങ്ങും. സാന്ത്വനസ്പർശം മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഭാഗമായി ഇരിട്ടി താലൂക്ക് തല അദാലത്തിലാണ് കായിക മന്ത്രി ഇ.പി. ജയരാജൻ താരത്തിന് സ്വന്തമായി അമ്പും വില്ലും വാങ്ങാൻ രണ്ട് ലക്ഷം രൂപയുടെ സഹായം അനുവദിച്ചത്.
അനാമികക്കുവേണ്ടി സഹോദരി ആത്മിക സുരേഷാണ് അദാലത്തിൽ മന്ത്രി ഇ.പിക്കു മുമ്പാകെ സഹോദരിയുടെ ആവശ്യമടങ്ങിയ നിവേദനം നൽകിയത്. അപേക്ഷ വായിച്ചയുടൻ മന്ത്രി താരത്തിന് തുക അനുവദിക്കാൻ നിർദേശിച്ചു. സ്വന്തം അമ്പും വില്ലുമില്ലാത്തതിനാല് കോവിഡ് കാലത്ത് അനാമികയുടെ പരിശീലനം മുടങ്ങി. തുടർന്നാണ് താരത്തിെൻറ ആവശ്യം അദാലത്തിലെത്തിയത്.
റിസര്‍വ് ആര്‍ച്ചറി വിഭാഗത്തില്‍ നിരവധി തവണ കേരളത്തെ പ്രതിനിധാനംചെയ്ത അനാമിക ഒഡിഷയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും പ്രതിഭ തെളിയിച്ചു.കോതമംഗലത്ത് സംസ്ഥാന സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ റീകർവ് ഇനത്തിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടിയ അനാമിക നേരത്തെ നാഷനൽ ചാമ്പ്യൻഷിപ്പിലും മാറ്റുരച്ചു.
ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മുമ്പ് ഒന്നാം സ്ഥാനം നേടി. ഇരിട്ടി പുതുശ്ശേരിയിലെ സുരേഷിെൻറയും - കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ്. പേരാവൂർ തുണ്ടിയിലെ സാന്ത്വനം സ്പോട്സ് ക്ലബിലാണ് അമ്പെയ്ത്തിെൻറ ബാല പാഠങ്ങൾ പരിശീലിച്ചത്.
വയനാട് സ്പോർട്സ് അക്കാദമിയിലെ ഒ. ആർ. രഞ്ജിത്താണ് നിലവിൽ കോച്ച്. പുല്പള്ളി പഴശ്ശിരാജ കോളജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് താരം. കോളജില്‍ ക്ലാസുള്ളതിനാല്‍ അനാമികക്ക് അദാലത്തിന് എത്താൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.